എഡിഎം നവീൻ ബാബു ആത്മഹത്യചെയ്ത കേസിൽ പ്രേരണക്കുറ്റത്തിന് പ്രതിസ്ഥാനത്തായ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റിനെതിരെ സ്വീകരിച്ച അച്ചടക്ക നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അയച്ച കത്ത് ലഭിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കി. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദിവ്യയുടെ കത്തോ സമൂഹമാധ്യമത്തിലെ പോസ്റ്റോ ഇതുവരെ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും, ഇക്കാര്യത്തിൽ സംസ്ഥാന കമ്മിറ്റി മറുപടി പറയേണ്ട യാതൊരു കാര്യവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവാദത്തെത്തുടർന്ന് ദിവ്യയെ സിപിഎം ജില്ലാക്കമ്മിറ്റിയിൽനിന്ന് ഇരിണാവ് ബ്രാഞ്ച് കമ്മിറ്റിയിലേക്കു തരംതാഴ്ത്തുകയും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കുകയും ചെയ്തിരുന്നു. പാർട്ടിക്കകത്ത് തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് കഴിഞ്ഞദിവസം ദിവ്യ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു.
രണ്ടുവർഷത്തിലേറെയായി ദിവ്യ സിപിഎം ജില്ലാക്കമ്മിറ്റിക്കു പുറത്താണ്. പുനഃപ്രവേശം സംബന്ധിച്ച് ചർച്ച ചെയ്യാൻ സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾ തയാറാവാത്തതിനെത്തുടർന്നാണ് അവർ കേന്ദ്രനേതൃത്വത്തെ സമീപിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

