ഡിജിറ്റൽ പണമിടടപാട് സൗകര്യമില്ലാത്തതിന്റെ പേരിൽ ബസ് കണ്ടക്ടറെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ. കൂത്തുപറമ്പ് – പാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന സൺ സ്റ്റാർ ബസിലെ കണ്ടക്ടറായ വി.വി.രാഘവനാണ് (68) മർദ്ദനത്തിനിരയായത്.
ത്രിക്കണ്ണാപുരം സ്വദേശിയാണ് ഇദ്ദേഹം. പാനൂരിലേക്കുള്ള യാത്രാമധ്യേ പാറാൽ ഭാഗത്ത് വെച്ചാണ് അക്രമണമുണ്ടായത്.
പാനൂർ വൈദ്യർ പീടികയിൽ തട്ടിൽപ്പാറ ഹൗസിൽ രമേഷ് ആണ് ഈ കേസിൽ അറസ്റ്റിലായത്. യാത്രാക്കൂലി നൽകുന്നതുമായി ബന്ധപ്പെട്ട
തർക്കത്തിനിടയിലാണ് ഇയാൾ കണ്ടക്ടർക്ക് നേരെ തിരിഞ്ഞത്. മർദ്ദനത്തിനിടെ തടയാൻ ശ്രമിച്ച ബസ് ഡ്രൈവറെയും ഒപ്പമുണ്ടായിരുന്ന മറ്റ് യാത്രക്കാരെയും പ്രതി കയ്യേറ്റം ചെയ്തു.
തുടർന്ന് വിവരമറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ കൂത്തുപറമ്പ് പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതിയെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തത്. പ്രതി ആ സമയത്ത് ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നതായി പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
അക്രമത്തിൽ മൂക്കിന് ഗുരുതര പരിക്കേറ്റ് രക്തം വാർന്ന വി.വി.രാഘവൻ തലശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് ചികിത്സ തേടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

