താൻ അർബുദ രോഗബാധിതയാണെന്നും, രോഗം മൂന്നാം ഘട്ടത്തിന്റെ അവസാനത്തിലാണെന്നും വെളിപ്പെടുത്തിയതിന് പിന്നാലെ തന്റെ നിലവിലെ അവസ്ഥയും ചികിത്സാ വിശേഷങ്ങളും പങ്കുവെച്ച് നടി രേണു സുധി. തന്റെ യുട്യൂബ് ചാനലിലൂടെയാണ് താരം രോഗത്തോടുള്ള പോരാട്ടത്തെക്കുറിച്ച് മനസ്സുതുറന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയും വീടും കേന്ദ്രീകരിച്ചാണ് തന്റെ ജീവിതമെന്ന് രേണു സുധി വ്യക്തമാക്കുന്നു. കീമോതെറാപ്പി ആരംഭിക്കുന്നതിന് മുൻപായി ഹൃദ്രോഗ വിഭാഗം ഉൾപ്പെടെയുള്ള വിവിധ പരിശോധനകൾ പൂർത്തിയാക്കി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.
എക്കോ, ഇസിജി തുടങ്ങിയ പരിശോധനകൾ ഇതിനായി നടത്തിയിരുന്നു. രോഗാവസ്ഥയിലും താൻ പുഞ്ചിരിയോടെ സംസാരിക്കുന്നത് മറ്റ് രോഗികൾക്ക് പ്രചോദനമാകാൻ വേണ്ടിയാണെന്ന് താരം പറഞ്ഞു.
“നിങ്ങൾ ഓർക്കും ഞാൻ ഭയങ്കര ഹാപ്പി ആയിട്ടാണ് ഇരിക്കുന്നതെന്ന്. എനിക്ക് ഹാപ്പി ആയിട്ട് സംസാരിച്ചേ പറ്റൂ.
കാരണം എന്നെപ്പോലെ വേദന അനുഭവിക്കുന്ന ഒരുപാട് പേര് ഉണ്ട്. ക്യാൻസർ രോഗം വന്നവരുണ്ട്.
കുട്ടികളുണ്ട്. അവർക്ക് ഒക്കെ ഒരു മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹം.
നമ്മുടെ മനസില് എപ്പോഴും ഞാൻ ഇതിൽ നിന്ന് റിക്കവർ ആകും എന്ന് തന്നെ ഉറച്ച് വിശ്വസിക്കുക. നമ്മളെ നോക്കുന്ന ഡോക്ടേഴ്സിനെ ദൈവത്തെ പോലെ കാണുക, ദൈവത്തെ പോലെ വിശ്വസിക്കുക.” രേണു സുധി വ്യക്തമാക്കി.
മെഡിക്കൽ കോളേജിൽ ചികിത്സ തേടുന്ന സമയത്ത് കൂടെയുള്ള രോഗികൾ കാണിക്കുന്ന സ്നേഹവും കരുതലും തനിക്ക് വലിയ ആശ്വാസം നൽകുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ഫോൺ കോളുകളിലൂടെയും മറ്റും നിരവധിയാളുകൾ പിന്തുണയുമായെത്തുന്നത് വലിയൊരു ആശ്വാസമാണ്.
ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നതായും, രോഗമുക്തി നേടിയ ശേഷം അഭിനയരംഗത്തേക്ക് തിരികെ എത്തുമെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്നും താരം പറയുന്നു. ആരും കാണാതെ ചില രാത്രികളിൽ താൻ കരയാറുണ്ടെങ്കിലും, പൂർണ്ണ ആരോഗ്യവതിയായി തിരിച്ചുവരുമെന്ന ആത്മവിശ്വാസത്തിലാണ് രേണു സുധി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

