കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പിന്റെ മെഡിക്കൽ ബോർഡ് പരിശോധനാ ക്യാംപ് ഇനി മുതൽ ആശുപത്രിയിലെ കാർ പാർക്കിങ്ങിന് സമീപമുള്ള പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കും. നിലവിൽ ആശുപത്രിയുടെ മുകൾനിലയിലായിരുന്നു ഈ പരിശോധനകൾ നടന്നിരുന്നത്.
ശാരീരിക അവശതകൾ അനുഭവിക്കുന്നവരും ചലനശേഷി കുറവുള്ളവരുമായ രോഗികൾക്ക് മുകൾനിലയിലേക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ജനുവരി 21ന് വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ, കാസർകോട് ഗവ.
ഹൈസ്കൂളിലെ വിദ്യാർഥിനിയായ മകളുടെ മെഡിക്കൽ ബോർഡ് പരിശോധന താഴത്തെ നിലയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഒരു രക്ഷിതാവ് ബാലാവകാശ കമ്മിഷനെ സമീപിക്കുകയായിരുന്നു. ഈ വിഷയത്തിൽ നടന്ന ബാലാവകാശ കമ്മിഷൻ സിറ്റിങ്ങിലാണ് അനുകൂല തീരുമാനമുണ്ടായത്.
കമ്മിഷൻ ചെയർമാൻ കെ.വി.മനോജ്, കമ്മിഷൻ അംഗം മോഹൻ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സിറ്റിങ് നടന്നത്. നടപടികളുടെ ഭാഗമായി, മെഡിക്കൽ ബോർഡ് പരിശോധന പുതിയ കെട്ടിടത്തിലേക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവ് ആശുപത്രി സൂപ്രണ്ട് കമ്മിഷന് മുൻപാകെ സമർപ്പിച്ചു.
രോഗികൾക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനമാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

