തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലുള്ള ഗമ്മിഡിപ്പൂണ്ടി സിപ്കോട്ട് വ്യാവസായിക മേഖലയിൽ മൂന്ന് വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ബിഹാർ സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇരയായ പെൺകുട്ടിയുടെ കുടുംബവും ബിഹാറിൽ നിന്നുള്ളവരും ഈ പ്രദേശത്ത് സ്ഥിരതാമസമാക്കിയവരാണ്. ജൂൺ 15, 2026-ന് വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി ബിസ്ക്കറ്റ് നൽകി പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ പൊന്തക്കാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ഇവിടെ വെച്ച് കുട്ടി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായി. തുടർന്ന് നടത്തിയ തിരച്ചിലിൽ ഗുരുതരമായ പരുക്കുകളോടെ ചോരയൊലിപ്പിച്ചു കിടക്കുന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കുട്ടി മരണത്തിന് കീഴടങ്ങി. പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
സംഭവത്തിൽ ഒന്നിലധികം പേർക്ക് പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് ചിലരെ നാട്ടുകാർ മർദ്ദിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇത് കൂട്ടബലാത്സംഗമല്ലെന്നും ഒരാൾ മാത്രമാണ് കൃത്യത്തിന് പിന്നിൽ എന്നും പൊലീസ് വ്യക്തമാക്കി.
സംഭവം തമിഴ്നാട്ടിൽ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് ഡിഎംകെ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടു. അടുത്തിടെ നടന്ന പല അതിക്രമങ്ങളിലും ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ പ്രവർത്തകർക്ക് പങ്കുണ്ടെന്ന ഗുരുതരമായ ആരോപണവും പ്രതിപക്ഷം ഉന്നയിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

