കോഴിക്കോട് നരിക്കുനിയില്‍ യുവാവിനെ തീപൊള്ളലേറ്റ നിലയില്‍ മരിച്ചതായി കണ്ടെത്തി. സംഭവത്തില്‍ യുവാവിനൊപ്പമുണ്ടായിരുന്ന ഒമ്പത് വയസ്സുകാരിയായ മകള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു.
പറമ്പില്‍ ബസാര്‍ സ്വദേശിയായ വിനേഷ് കുമാറാണ് മരിച്ചത്. പുകയും തീയും കണ്ട് നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന ഷട്ടര്‍ തകര്‍ത്ത് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.
ഉടന്‍ തന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഐഎംസിഎച്ചിലെ ഐസിയുവില്‍ ചികിത്സയിലാണ് കുട്ടി.
പുക ശ്വസിച്ചതിനാലാണ് കുട്ടി അവശയായതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിനേഷ് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊടുവള്ളി പോലീസ് സ്ഥലത്തെത്തി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സാമ്പത്തിക പ്രയാസമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നുമാണ് കുറിപ്പിലുള്ളത്.
അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായും സംഭവത്തില്‍ മറ്റ് ദുരൂഹതകളില്ലെന്നും പോലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

