രാജപുരം ∙ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ ഗൃഹനാഥൻ കാറിടിച്ചു മരിച്ചു. കോളിച്ചാൽ വെള്ളക്കല്ല് തൊട്ടിയിൽ ജിംസനാണ് (48) മരിച്ചത്. മാലക്കല്ല് ലൂർദ്മാതാ പള്ളിയിലെ തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പോകുംവഴി കോളിച്ചാൽ ടൗണിൽ ഇന്നലെ രാത്രി ഏഴിനാണ് അപകടം.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഗുരുതര പരുക്കേറ്റ ഭാര്യ ഷിജിയെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നര വയസ്സുള്ള മകൻ ടിയോ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ജിംസന്റെ പിതാവ് ബേബി, മാതാവ് മേരി.
സഹോദരങ്ങൾ: ജോൺസൺ, ജിഷ, ജെയ്സി (ഇരുവരും യുകെ), ജിനേഷ് (ദുബായ്), പരേതനായ ജയ്സൻ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

