തിരുവനന്തപുരത്ത് സമാപിച്ച ഓൾ കേരള സ്റ്റേറ്റ് ക്ലാസിക്ക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ കോട്ടയം ജില്ലയ്ക്ക് മികച്ച നേട്ടം. കളത്തിപ്പടിയിലെ സോളമൻസ് ജിം ഫിറ്റ്നസ് സെന്റർ ആൻഡ് സ്പോർട്സ് ക്ലബിൽ നിന്നുള്ള കായികതാരങ്ങളാണ് സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് വിഭാഗങ്ങളിലായി 20 മെഡലുകൾ കോട്ടയത്തിനായി സ്വന്തമാക്കിയത്.
ചാംപ്യൻഷിപ്പിൽ 7 സ്വർണവും 8 വെള്ളിയും 5 വെങ്കലവുമടക്കം ആകർഷകമായ നേട്ടമാണ് ഈ കായികതാരങ്ങൾ കൈവരിച്ചത്. പവർലിഫ്റ്റിങ് അസോസിയേഷൻ കേരള സോൺ സംഘടിപ്പിച്ച മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് ആകെ 35 പേരാണ് മാറ്റുരച്ചത്.
ഈ പ്രകടനത്തിൽ ഏറെ ശ്രദ്ധേയമായത് വ്യത്യസ്ത പ്രായത്തിലുള്ള കായികതാരങ്ങളുടെ പങ്കാളിത്തമാണ്. സബ് ജൂനിയർ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ 12 വയസ്സുള്ള ഐഷാനി ദീപുവും, മാസ്റ്റേഴ്സ് വിഭാഗത്തിൽ വെങ്കലം കരസ്ഥമാക്കിയ 76 വയസ്സുള്ള പി.
ഐ. വറുഗീസ് എന്നിവരും ഇതിൽ ഉൾപ്പെടുന്നു.
സംസ്ഥാന തലത്തിൽ തിളക്കമാർന്ന വിജയം നേടിയ ഈ കായികതാരങ്ങൾ, വരുന്ന സെപ്റ്റംബർ ആദ്യവാരം ഡൽഹിയിൽ നടക്കുന്ന ദേശീയ മത്സരത്തിൽ മാറ്റുരയ്ക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

