സംസ്ഥാന സ്കൂള്‍ ഗെയിംസില്‍ ബാഡ്മിന്റണ്‍ താരങ്ങള്‍ വര്‍ഷങ്ങളായി നേരിടുന്ന ദുരിതങ്ങളും പ്രതിസന്ധികളും ഒളിമ്പ്യന്‍ പി ടി ഉഷ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിനിടെ മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികൾക്ക് കോക്ക് സ്വന്തം പണം മുടങ്ങി വാങ്ങേണ്ടി വരുന്ന സാഹചര്യം വലിയ ചർച്ചയാകുന്നു.
ഏകദേശം 350 രൂപ വില വരുന്ന കോക്കാണ് വിദ്യാര്‍ത്ഥികള്‍ നിലവിൽ വാങ്ങിച്ചു നല്‍കേണ്ടി വരുന്നത്. ടൂർണമെന്റിൽ ഫൈനല്‍ ഘട്ടം വരെ മുന്നേറുന്ന കായികതാരങ്ങളെ സംബന്ധിച്ചിടത്തോളം ഇത് കനത്ത സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്.
മറ്റ് കായിക ഇനങ്ങളില്‍ ഇല്ലാത്ത ഇത്തരത്തിലുള്ള അധിക സാമ്പത്തിക ചെലവ് ബാഡ്മിന്റണ്‍ താരങ്ങള്‍ക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് എന്തിനാണെന്നാണ് രക്ഷിതാക്കളുടെ പ്രധാന ചോദ്യം. ഇക്കാര്യത്തിൽ സംഘാടകരുടെ ഭാഗത്തുനിന്നും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് കായിക പ്രേമികളുടെയും രക്ഷിതാക്കളുടെയും ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

