നീലേശ്വരം ∙ താലൂക്ക് ആശുപത്രി വളപ്പിലെ ജല അതോറിറ്റിയുടെ 30,000 ലീറ്ററിന്റെ ജലസംഭരണി അപകടാവസ്ഥയിൽ. കോൺക്രീറ്റ് ദ്രവിച്ച് കമ്പി പുറത്തേക്കു തള്ളിയ നിലയിൽ സ്ഥിതിയിലാണ് സംഭരണി. അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തോടു ചേർന്നാണ് ഈ ‘ജല ബോംബ്’ സ്ഥിതി ചെയ്യുന്നത്.
ആരോഗ്യ വകുപ്പും നീലേശ്വരം നഗരസഭയും ഇതേ സ്ഥലത്തുതന്നെ പുതിയ ജലസംഭരണി നിർമിക്കാൻ അനുവാദം നൽകിയിട്ടുണ്ടെങ്കിലും അപകടാവസ്ഥയിലുള്ള സംഭരണിയിൽ ഇപ്പോഴും വെള്ളം നിറയ്ക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ഈയിടെ കോട്ടയം ഗവ. മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ച സംഭവത്തിനുശേഷം അപകടാവസ്ഥയിലുള്ള സർക്കാർ കെട്ടിടങ്ങളുടെ കണക്കെടുത്തിരുന്നു.
എന്നാൽ ജലസംഭരണിയുടെ കാര്യം അധികൃതരുടെ ശ്രദ്ധയിൽപെട്ടില്ലെന്നു വേണം കരുതാൻ. എത്രയും പെട്ടെന്ന് ജലസംഭരണി പൊളിച്ചുമാറ്റി പുതിയത് നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

