തൃശൂർ ജില്ലയിലെ വരവൂരില്‍ ദാരുണമായ അപകടം. ബന്ധുവീട്ടിൽ വിരുന്നിനെത്തിയ പത്തൊൻപതുകാരി ജലസംഭരണിയിൽ മുങ്ങി മരിച്ചു.
ദേശമംഗലം വറവട്ടൂർ വരമംഗലത്ത് താമസിക്കുന്ന നാസറിന്റെ മകൾ ഹസ്ന (19) ആണ് മരണപ്പെട്ടത്. സംഭവം നടന്നത് ഇന്നലെ ഉച്ചകഴിഞ്ഞാണ്.
വരവൂർ നടുവട്ടത്തുള്ള തന്റെ അമ്മായിയുടെ വീട്ടിലേക്ക് വിരുന്നിന് എത്തിയതായിരുന്നു ഹസ്ന. വീടിനു സമീപത്തുള്ള പാടത്ത് ജലസേചന ആവശ്യങ്ങൾക്കായി നിർമിച്ച വലിയ ജലസംഭരണിയിൽ ഒപ്പമുണ്ടായിരുന്ന ബന്ധുക്കളായ രണ്ടുപേർക്കൊപ്പം ഹസ്ന കുളിക്കാനിറങ്ങുകയായിരുന്നു.
കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായി മൂവരും വെള്ളത്തിൽ താഴ്ന്നുപോയി. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും, വെള്ളത്തിൽ താഴ്ന്നുപോയ മറ്റു രണ്ടു യുവതികളെ സുരക്ഷിതമായി കരയ്ക്ക് കയറ്റുകയും ചെയ്തു.
എന്നാൽ ഹസ്നയെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് നടത്തിയ വിപുലമായ തിരച്ചിലിനൊടുവിൽ രാത്രിയോടെയാണ് മൃതദേഹം കണ്ടെടുത്തത്.
തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

