തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് ബാധ കൈകാര്യം ചെയ്യുന്നതിൽ ആരോഗ്യവകുപ്പിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. വിഷയത്തിന്റെ ഗൗരവം ഉൾക്കൊള്ളുന്നതിലും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിലെ ആരോഗ്യവകുപ്പിന്റെ പ്രവർത്തനം അതീവ ശോചനീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിസന്ധി ഘട്ടത്തിൽ ആരോഗ്യമന്ത്രിയുടെ ഭാഗത്തുനിന്നും കാര്യക്ഷമമായ ഇടപെടലുകളോ സന്ദർശനങ്ങളോ ഉണ്ടായില്ലെന്നും പിണറായി വിജയൻ ആരോപിച്ചു.
ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ ആവശ്യമായ ജാഗ്രത സർക്കാർ കാണിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടൊപ്പം ദേവസ്വം പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ടും പ്രതിപക്ഷ നേതാവ് സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു.
ദേവസ്വം പ്ലീഡർ നിയമനം വിചിത്രമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, വകുപ്പ് മന്ത്രി പോലും അറിയാതെ ഇത്തരമൊരു നിയമനം നടത്തിയത് എങ്ങനെയെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. “നിയമനം കള്ളന് ചൂട്ട് പിടിക്കുന്നത് പോലെയെന്നും” പ്രതിപക്ഷ നേതാവ് രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി.
സർക്കാരിന്റെ ഒളിച്ചുകളിയാണ് ഈ നിയമനത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

