ഫുക്കറ്റ് – ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം യാത്രയ്ക്കിടെ പെട്ടെന്ന് മുന്നൂറടിയോളം താഴേക്ക് പതിച്ച സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്തു വന്നു. അപകടസമയത്ത് വിമാനം നിയന്ത്രിച്ചിരുന്നത് ഫസ്റ്റ് ഓഫിസര്‍ ആയിരുന്നുവെന്നാണ് പ്രാഥമിക സൂചന.
വിമാനത്തിന്റെ സ്റ്റാള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഫസ്റ്റ് ഓഫിസര്‍ വിമാനം താഴേക്ക് തിരിച്ചുവിട്ടതെന്നും പിന്നീട് ക്യാപ്റ്റന്‍ ഉടന്‍തന്നെ നിയന്ത്രണം ഏറ്റെടുത്തതായും വിവരങ്ങളുണ്ട്. ഈ സംഭവത്തില്‍ എഎഐബി (AAIB) വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
എന്നാല്‍, വിഷയത്തില്‍ മാധ്യമങ്ങളും പൊതുജനങ്ങളും യാതൊരുവിധ മുൻധാരണകളിലേക്കും നിഗമനങ്ങളിലേക്കും എത്തിച്ചേരരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൈലറ്റിന്റെ രണ്ടാമത്തെ ലഹരി പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ വ്യോമയാന മന്ത്രാലയം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ ഓഗസ്റ്റ് 4 നാണ് വിമാനം യാത്രാമധ്യേ മുന്നൂറടി താഴ്ചയിലേക്ക് പെട്ടെന്ന് താഴ്ന്നത്. ഈ അപകടത്തില്‍ 20 യാത്രക്കാര്‍ക്കും 4 ക്യാബിന് ക്രൂ അംഗങ്ങള്‍ക്കും പരുക്കേറ്റിരുന്നു.
ഇതിനിടെ, അപകടത്തില്‍ പരുക്കേറ്റ യാത്രക്കാര്‍ക്ക് അടിയന്തര സഹായങ്ങള്‍ ലഭ്യമാക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചുവെന്ന പരാതി ഉയര്‍ന്നു. ഈ പശ്ചാത്തലത്തില്‍ എയർ ഇന്ത്യ സിഇഒയെ കേന്ദ്ര വ്യോമയാന മന്ത്രാലയം നേരിട്ട് വിളിച്ചുവരുത്തി.
സ്ഥാനമൊഴിയാനിരിക്കുന്ന സിഇഒ കാംപ്ബെല്‍ വില്‍സണെയാണ് കേന്ദ്രം അടിയന്തരമായി വിളിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

