കേരളത്തിലെ സ്വർണ വിപണിയിൽ കനത്ത വിലത്തകർച്ച തുടരുന്നു. തുടർച്ചയായ ദിവസങ്ങളിൽ ഉണ്ടായ വലിയ ഇടിവിനെത്തുടർന്ന് സ്വർണവില 1,06,800 രൂപ എന്ന നിലയിലേക്ക് താഴ്ന്നു.
ഇന്ന് രാവിലെ മാത്രം പവന് 1,560 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മാത്രം പവന് 5,520 രൂപയാണ് കുറഞ്ഞത്.
ഇതേ പ്രവണത തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ പവൻ വില ഒരു ലക്ഷം രൂപയ്ക്ക് താഴേക്ക് എത്തിയേക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. ഗ്രാമിന് ഇന്ന് 195 രൂപ കുറഞ്ഞ് 13,350 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണവിലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്. അന്ന് ഗ്രാമിന് 16,395 രൂപയായിരുന്നു വില.
ആഗോള വിപണിയിൽ ഉണ്ടായ മാറ്റങ്ങളും പണപ്പെരുപ്പ ആശങ്കകളും ഡോളറിന്റെ കരുത്തുമാണ് സ്വർണത്തെ വലിയ തകർച്ചയിലേക്ക് നയിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 200 ഡോളറിലധികം ഇടിഞ്ഞ് വില 4,025 ഡോളർ വരെ എത്തിയിരുന്നു.
നിലവിൽ ഇത് 4,080 ഡോളറിലേക്ക് ചെറിയ തോതിൽ ഉയർന്നെങ്കിലും സ്വർണ വിപണിയുടെ സമ്മർദ്ദം തുടരുകയാണ്. പ്രധാന കാരണങ്ങൾ
പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങളും ക്രൂഡോയിൽ വിലയിലുണ്ടായ വർധനവും നിക്ഷേപകരെ സ്വർണത്തിൽ നിന്ന് അകറ്റുന്നുണ്ട്.
അമേരിക്കയിലെ പണപ്പെരുപ്പം മൂന്ന് വർഷത്തെ ഉയർന്ന നിരക്കിലെത്തിയത് ഡോളർ സൂചികയെയും ബോണ്ട് യീൽഡിനെയും ശക്തിപ്പെടുത്തി. ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്താൻ സാധ്യതയുള്ളതിനാൽ, നിക്ഷേപകർ ബാങ്ക് നിക്ഷേപങ്ങളിലേക്കും ബോണ്ടുകളിലേക്കും മാറുന്നത് സ്വർണത്തിന്റെ ഡിമാൻഡ് കുറയ്ക്കുന്നു.
വരും മാസങ്ങളിൽ അന്താരാഷ്ട്ര വില 3,500 ഡോളറിലേക്ക് വീഴുകയാണെങ്കിൽ കേരളത്തിൽ പവൻ വില 90,000 രൂപയ്ക്ക് താഴെ വരെ എത്താൻ സാധ്യതയുണ്ട്. വിവിധ വിഭാഗങ്ങളിലെ വില നിലവാരം
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) നിശ്ചയിച്ച നിരക്കുകൾ പ്രകാരം 18 കാരറ്റ് സ്വർണം ഗ്രാമിന് 160 രൂപ കുറഞ്ഞ് 11,030 രൂപയായി.
വെള്ളി വില ഗ്രാമിന് 250 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു. അതേസമയം, കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റ് സ്വർണത്തിന് 10,975 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
ഇവിടെ വെള്ളി വിലയിൽ 10 രൂപയുടെ വർധനയുണ്ടായി, ഗ്രാമിന് 260 രൂപയായി. 14 കാരറ്റ് സ്വർണം ഗ്രാമിന് 125 രൂപ കുറഞ്ഞ് 8,545 രൂപയിലും, 9 കാരറ്റ് സ്വർണം 80 രൂപ കുറഞ്ഞ് 5,510 രൂപയിലുമാണ് വിപണിയിൽ ലഭ്യമാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

