നീലേശ്വരം ∙ കടന്നൽക്കൂട്ടം പൊതിഞ്ഞ സ്ത്രീയെ രക്ഷിച്ച് കെഎസ്ആർടിസി ഡ്രൈവർ. വെള്ളിയാഴ്ച രാവിലെ ഒൻപതരയോടെ കയ്യൂരിൽനിന്നു നീലേശ്വരത്തേക്കുള്ള സർവീസിനിടെയാണ് അരയാക്കടവ് പാലത്തിനു സമീപം ഒരു സ്ത്രീയെ കടന്നൽക്കൂട്ടം പൊതിയുന്നത് കെഎസ്ആർടിസി ഡ്രൈവറുടെ ശ്രദ്ധയിൽപെട്ടത്.
ഉടനെ തന്നെ ബസ് ഒതുക്കിനിർത്തി, മറ്റൊന്നും ആലോചിക്കാതെ സ്ത്രീയെ രക്ഷിക്കാനായി ഇറങ്ങിയോടി. കയ്യിൽ കിട്ടിയ ഷാളെടുത്ത് പുതപ്പിച്ച് സ്ത്രീയെ രക്ഷിക്കുന്നതിനിടെ ഡ്രൈവർക്കും കടന്നൽ കുത്തേറ്റു.
കെഎസ്ആർടിസി കാഞ്ഞങ്ങാട് ഡിപ്പോയിലെ ഡ്രൈവർ നീലേശ്വരം കണിച്ചിറയിലെ കെ.രഞ്ജീവൻ (49) ആണ് കടന്നലുകളുടെ ആക്രമണത്തിൽനിന്നു മൺപാത്ര വിൽപനക്കാരി എരിക്കുളത്തെ കസ്തൂരിയെ(46) രക്ഷിച്ചത്.
കടന്നൽക്കുത്തേറ്റതിന്റെ വേദന സഹിച്ചുകൊണ്ട് യാത്രക്കാരെ നീലേശ്വരം ബസ് സ്റ്റാൻഡിൽ ഇറക്കിയ ശേഷമാണ് രഞ്ജീവൻ നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്.
വിഷുക്കണിക്ക് വേണ്ടിയുള്ള കണിച്ചട്ടി വിൽക്കാൻ എരിക്കുളത്തെ വീട്ടിൽനിന്ന് അതിരാവിലെ ഇറങ്ങിയ കസ്തൂരി കാൽനടയായാണ് കിലോമീറ്ററുകൾ അകലെയുള്ള ഗ്രാമങ്ങളിലേക്കു പോകാറുള്ളത്. ഡ്രൈവർ നിർത്തിയത് തുണയായിയെന്ന് കയ്യൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ചികിത്സയ്ക്കു ശേഷം വീട്ടിലെത്തിയ കസ്തൂരി പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

