മലപ്പുറം ജില്ലയിലെ മുസ്ലിം ലീഗ് ഭരിക്കുന്ന ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിൽ പ്രിയദർശിനി പദ്ധതിക്കെതിരെ ഔദ്യോഗിക പ്രമേയം അവതരിപ്പിച്ചു. പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ യാത്രാ ആനുകൂല്യത്തിൽ നിന്നും സർക്കാർ ജീവനക്കാരെ ഒഴിവാക്കണമെന്നാണ് പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്.
പദ്ധതിയുടെ നടത്തിപ്പ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പഞ്ചായത്ത് യോഗത്തിൽ പ്രമേയം കൊണ്ടുവന്നത്. 23-ാം വാർഡ് മെമ്പറും മുസ്ലിം ലീഗ് അംഗവുമായ എ.കെ ഖമറുദീൻ ആണ് പ്രമേയം അവതരിപ്പിച്ചത്.
സ്ഥിരവരുമാനവും സർക്കാരിൽ നിന്നും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റുന്നവരെ ഇത്തരം പദ്ധതികളിൽ ഉൾപ്പെടുത്തുന്നത് എങ്ങനെയെന്ന് അദ്ദേഹം ചോദ്യം ചെയ്തു. സാമൂഹിക നീതിയുടെയും പൊതുവിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗത്തിന്റെയും പശ്ചാത്തലത്തിൽ പദ്ധതി അടിയന്തരമായി പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാണിക്കുന്നു.
പൊതുജനങ്ങൾക്കായുള്ള വിഭവങ്ങൾ അർഹരായവരിലേക്ക് മുൻഗണനാക്രമത്തിൽ എത്തിക്കുന്നതിന് നയപരമായ മാറ്റങ്ങൾ വേണമെന്നാണ് പ്രമേയം മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

