പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ആയുഷ് വിഭാഗത്തിന്റെ നേതൃത്വത്തിൽ മഴക്കാല ആരോഗ്യ സംരക്ഷണത്തിനായുള്ള പ്രത്യേക ചികിത്സാ പദ്ധതിയായ ഋതു സുരക്ഷ-2026 ആരംഭിച്ചു. മഴക്കാലത്ത് സാധാരണയായി കണ്ടുവരുന്ന പനിയും മറ്റ് അണുബാധകളും പ്രതിരോധിക്കുന്നതിനും, ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
ശരീരത്തിലെ വിഷാംശങ്ങളെയും മാലിന്യങ്ങളെയും നീക്കം ചെയ്ത് ആരോഗ്യകരമായ അവസ്ഥ വീണ്ടെടുക്കാൻ ഈ ചികിത്സ സഹായകമാണ്. കിഴി, ഉത്സാദനം, ധൂമം തുടങ്ങിയ ചികിത്സകൾക്ക് പുറമെ വമനം, വിരേചനം, വസ്തി, രക്തമോക്ഷം തുടങ്ങിയ പഞ്ചകർമ്മ ചികിത്സകളും ഈ പദ്ധതിയുടെ ഭാഗമായി ലഭ്യമാണ്.
ഭക്ഷണക്രമം, ജീവിതശൈലിയിലെ മാറ്റങ്ങൾ, ആരോഗ്യകരമായ ദിനചര്യകൾ എന്നിവ സംബന്ധിച്ച കൃത്യമായ കൗൺസിലിംഗും രോഗികൾക്ക് നൽകുന്നു. ആശുപത്രിയിൽ കിടത്തിച്ചികിത്സ (IP) തേടുന്നവർക്ക് ശാരീരിക വ്യായാമങ്ങൾ, ശ്വസനാഭ്യാസങ്ങൾ, മാനസികാരോഗ്യ പരിപാലന മാർഗങ്ങൾ എന്നിവയും വിദഗ്ധരുടെ മേൽനോട്ടത്തിൽ നിർദേശിക്കുന്നു.
ചികിത്സകൾ ഒപി (OP), ഐപി (IP) അടിസ്ഥാനത്തിൽ ലഭ്യമാണ്. മെഡിസിറ്റിയുടെ ആറാം നിലയിലാണ് ആയുർവേദ, നാച്ചുറോപ്പതി, സിദ്ധ വിഭാഗങ്ങൾ ഉൾപ്പെടുന്ന ആയുഷ് വിഭാഗം പ്രവർത്തിക്കുന്നത്.
നാഡീവ്യൂഹം, അസ്ഥി, പേശി സംബന്ധമായ രോഗങ്ങൾ, ഗർഭകാല-പ്രസവാനന്തര പരിചരണം, ജീവിതശൈലി രോഗങ്ങൾ, വാതരോഗങ്ങൾ, നട്ടെല്ല്-ഡിസ്ക് സംബന്ധമായ പ്രശ്നങ്ങൾ, അലർജി, സ്പോർട്സ് മെഡിസിൻ, റിലാക്സേഷൻ തെറാപ്പി തുടങ്ങിയ വിപുലമായ സേവനങ്ങൾ ഇവിടെ ലഭ്യമാണ്. പഞ്ചകർമ്മ ചികിത്സകൾക്കായി 12 പ്രത്യേക മുറികളും അക്യുപംക്ചർ, സ്പൈനൽ ബാത്ത്, സ്റ്റീം ബാത്ത് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും 9188525954 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

