തിരുവനന്തപുരം നഗരത്തിൽ ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് നിർണ്ണായക ഉത്തരവ് പുറത്തിറങ്ങി. പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനോ സീറ്റുകൾ സ്ഥിരമായി വർധിപ്പിക്കുന്നതിനോ സർക്കാരിന്റെ അനുമതി അവശ്യമില്ലെന്നാണ് പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നത്.
പുതിയ കോഴ്സുകൾ ആരംഭിക്കുന്ന വിവരം സർക്കാരിനെ മുൻകൂട്ടി അറിയിച്ചാൽ മാത്രം മതിയാകും. അൺഎയ്ഡഡ്, സ്വാശ്രയ കോളജുകളിൽ നിലവിൽ നടത്തി വരുന്ന കോഴ്സുകളുടെ സീറ്റ് വർധനവിന് ബന്ധപ്പെട്ട
സർവകലാശാലകൾക്കു തന്നെ സീറ്റ് വർധിപ്പിച്ചു നൽകാവുന്നതാണ്. സ്വാശ്രയ കോളജുകൾക്ക് അനുവദിക്കപ്പെട്ട
കോഴ്സുകൾക്ക് വർഷം തോറും എൻഒസി പുതുക്കി നൽകുന്ന രീതി സർക്കാർ അവസാനിപ്പിക്കുകയാണ്. ഇതിനുപകരം ഇനി മുതൽ പുതിയ അധ്യയന വർഷം മുതൽ 3 വർഷത്തിൽ ഒരിക്കൽ എൻഒസി മുൻകൂറായി പുതുക്കിയാൽ മതിയാകും.
എന്നാൽ സർക്കാരിന്റെ ഈ പുതിയ തീരുമാനത്തിനെതിരെ പ്രതിപക്ഷം ശക്തമായ എതിർപ്പുമായി രംഗത്തുവന്നു. ഉന്നതവിദ്യാഭ്യാസ മേഖലയെ കോർപറേറ്റ് സ്വഭാവമുള്ള സ്വകാര്യ മാനേജ്മെന്റുകളുടെ കൊള്ളലാഭത്തിന് വിട്ടുകൊടുക്കാനുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു.
സർക്കാർ/എയ്ഡഡ്, ഓട്ടോണമസ് കോളജുകളിൽ ആരംഭിക്കുന്ന പുതിയ കോഴ്സുകൾക്കും സീറ്റ് വർധനവിനും സർക്കാരിന്റെ മുൻകൂർ അംഗീകാരം നിർബന്ധമാണെന്ന് 2026 സെപ്റ്റംബർ 11ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സർക്കുലറിൽ നിഷ്കർഷിച്ചിരുന്നതാണ്. സർക്കാർ തലത്തിലുള്ള കർശന പരിശോധനയും നിയന്ത്രണവും ഉറപ്പുവരുത്തുന്ന ഈ വ്യവസ്ഥ നിലനിൽക്കെയാണ്, മാനേജ്മെന്റുകളുടെ വഴിവിട്ട
സമ്മർദങ്ങൾക്ക് വഴങ്ങി അട്ടിമറി നടത്തിയതെന്നു പിണറായി കുറ്റപ്പെടുത്തി. സീറ്റുകൾ തോന്നിയപോലെ വർധിപ്പിക്കാൻ അനുമതി നൽകുന്നത് വിദ്യാഭ്യാസ കച്ചവടത്തിന് വഴിതുറന്നുകൊടുക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

