ഡൽഹി: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ സിപിഐഎം നേതാവ് കെകെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി ഉത്തരവിനെതിരെയുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ്മാരായ മനോജ് മിശ്ര, വിജയ് ബിഷ്ണോയി എന്നിവർ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണനയ്ക്കെടുക്കുന്നത്.
ഹൈക്കോടതി വിധിക്കെതിരെ യുജിസിയും ജോസഫ് സ്കറിയയുമാണ് സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. പ്രിയ വർഗീസിന്റെ നിയമനം നിലവിലുള്ള ചട്ടങ്ങൾ പാലിച്ചുകൊണ്ടല്ല നടന്നിട്ടുള്ളതെന്നാണ് യുജിസിയുടെ പ്രധാന നിലപാട്.
സർവകലാശാല നിയമനങ്ങളിൽ യുജിസി വ്യവസ്ഥകൾ കർശനമായി പാലിക്കപ്പെടണമെന്നാണ് ഹർജിക്കാരുടെ വാദം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

