മദ്യലഹരിയിൽ വാഹനം ഓടിച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രമുഖ യൂട്യൂബറും കണ്ടന്റ് ക്രിയേറ്ററുമായ എസ്.ആർ.
ധന്യയുടെ (ഹെലൻ ഓഫ് സ്പാർട്ട) ഡ്രൈവിങ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തുകൊണ്ട് മോട്ടോർ വാഹന വകുപ്പ് ഉത്തരവിട്ടു. പൊതുഗതാഗതത്തിനും സുരക്ഷയ്ക്കും ഭംഗംവരുത്തും വിധം മദ്യപിച്ച് വാഹനം റോഡിൽ ഓടിച്ചതിനാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് നടത്തുന്ന നിർബന്ധിത മൂന്നുദിവസത്തെ ബോധവൽക്കരണ പരിശീലന ക്ലാസിലും ധന്യ പങ്കെടുക്കേണ്ടതാണ്. കഴിഞ്ഞ ജൂലായ് മാസത്തിന്റെ തുടക്കത്തിലായിരുന്നു സംഭവം.
കാസർകോട് ജില്ലയിലെ ദേശീയപാതയിൽ അണങ്കൂർ ഭാഗത്തുവെച്ചാണ് കേസിനാസ്പദമായ സംഭവങ്ങൾ നടക്കുന്നത്. ദേശീയപാതയോടനുബന്ധിച്ച് അപകടകരമായ രീതിയിൽ കാർ നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് പരിശോധനയ്ക്കായി സമീപിക്കുകയായിരുന്നു.
എന്നാൽ പൊലീസ് ഉദ്യോഗസ്ഥർ എത്തിയ ഉടൻ തന്നെ വാഹനം അമിതവേഗതയിൽ പായിച്ച് ഇവർ സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മംഗൽപാടി ബന്തിയോട് ഭഗവതി നഗർ പ്രദേശത്തു വെച്ച് പൊലീസ് വാഹനം തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് ധന്യ മദ്യപിച്ചിട്ടുണ്ടെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ഇതിനെത്തുടർന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. താൻ ബിയർ കഴിച്ചിരുന്നു എന്ന് സംഭവത്തിനു പിന്നാലെ ധന്യയും പരസ്യമായി സമ്മതിച്ചിരുന്നു.
പൊലീസിനെ കണ്ടിട്ടും വാഹനം നിർത്തിക്കൊടുക്കാതിരുന്നതിന്റെ കാരണത്തെക്കുറിച്ച് ധന്യ നൽകിയ വിശദീകരണം ഇങ്ങനെയായിരുന്നു: “എല്ലാവരും ശ്രദ്ധിക്കുമെന്നതിനാലാണ് വാഹനം നിർത്താതിരുന്നത്, വാഹനം ഓടിച്ചുപോയി എന്റെ വീടിന്റെ മുന്നിലാണ് നിർത്തിയത്.” ഈ സംഭവത്തിൽ പൊലീസ് പിഴ ഈടാക്കുകയും, മദ്യപിച്ച് വാഹനം ഓടിക്കുന്നതുകൊണ്ടുള്ള വലിയ അപകടസാധ്യതകളെക്കുറിച്ച് ബോധ്യപ്പെടുത്തിത്തരികയും ചെയ്തിരുന്നുവെന്നും ധന്യ വ്യക്തമാക്കിയിരുന്നു. ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ഓൺലൈൻ അക്കൗണ്ടിലൂടെയാണ് ഇവർ സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധനേടിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

