അമ്പലപ്പുഴ മണ്ഡലം വികസന സമിതി ഓഫിസ് ഉദ്ഘാടന വേദിയിൽ ഭരണപക്ഷത്തിനെതിരെ കടുത്ത രാഷ്ട്രീയ വിമർശനങ്ങളുമായി ജി. സുധാകരൻ എംഎൽഎ.
നിയമസഭയ്ക്കുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നനഞ്ഞ കോഴിയെപ്പോലെയാണ് ഇരുന്നതെന്നും ധനമന്ത്രി കെ.എ.ൻ.ബാലഗോപാലിനു സംസാരിക്കാൻ അറിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു. നിയമസഭയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഇപ്പോഴത്തെ പരിതാപകരമായ അവസ്ഥ കണ്ടപ്പോൾ തനിക്ക് വലിയ വിഷമം തോന്നിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കളർകോട് തൂക്കുകുളത്തിന് സമീപം സജ്ജമാക്കിയ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം കെ.സി.വേണുഗോപാൽ എംപി ആണ് നിർവഹിച്ചത്. ഈ ചടങ്ങിൽ സംസാരിക്കവേയാണ് സുധാകരൻ പാർട്ടിക്കെതിരെയും സർക്കാരിനെതിരെയും പരസ്യമായി രംഗത്തുവന്നത്.
കേരളത്തിന് പുറത്ത് സിപിഎമ്മിന് സീറ്റുകൾ ലഭിക്കുന്നത് കോൺഗ്രസിന്റെ സഹായത്തോടെയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ ശേഷിയുള്ള വിദ്യാർഥി, യുവജന നേതാക്കൾ ഇന്ന് സിപിഎമ്മിൽ ഉണ്ടോയെന്നും ചോദിച്ചു. രാജ്യത്ത് ഇനി വരാൻ പോകുന്നത് കോൺഗ്രസിന്റെ സുവർണ കാലമാണെന്ന് സുധാകരൻ പ്രവചിച്ചു.
കൃത്യമായ ജനസമ്പർക്കത്തോടെയും മികച്ച രീതിയിലും പ്രവർത്തിച്ചാൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ തിരിച്ചെത്തുമെന്നും, മുസ്ലിം ലീഗ് വലിയ മതനിരപേക്ഷ പാർട്ടിയാണെന്നും ജി. സുധാകരൻ തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

