കാസർകോട് ∙ കാസർകോട് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ 497 പോയിന്റുകളോടെ ചട്ടഞ്ചാൽ ഹയർസെക്കൻഡറി ഓവറോൾ കിരീടം നേടി. നായന്മാർമൂല ടിഐഎച്ച്എസ്എസ് (404), ഇരിയണ്ണി ജിവിഎച്ച്എസ്എസ് (388) പോയിന്റുകളോടെ രണ്ടും മൂന്നും സ്ഥാനം നേടി.
എച്ച്എസ്എസ്, എച്ച്എസ് വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയാണ് ചട്ടഞ്ചാൽ ഓവറോൾ ചാംപ്യന്മാരായത്.
എച്ച്എസ്എസ് വിഭാഗത്തിൽ ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ (260), ചെമ്മനാട് ജമാഅത്ത് ഹയർസെക്കൻഡറി സ്കൂൾ (182), എടനീർ എച്ച്എച്ച് എസ്ഐബിഎസ് എച്ച്എസ്എസ് (180) പോയിന്റുകൾ നേടി യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. എച്ച്എസ് വിഭാഗത്തിൽ ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ (237), ഇരിയണ്ണി ജിവിഎച്ച്എസ്എസ് (215), ചെമ്മനാട് ജിഎച്ച്എസ്എസ് (167) പോയിന്റുകളോടെയാണ് ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.
യുപി വിഭാഗത്തിൽ കാസർകോട് മഡോണ എയുപിഎസ് (78), തെക്കിൽപറമ്പ് ജിയുപിഎസ് (76), കോളിയടുക്കം ജിയുപിഎസ് (74), എൽപി വിഭാഗത്തിൽ കുറ്റിക്കോൽ എയുപിഎസ് (65), മുന്നാട് എയുപിഎസ്, ചേരൂർ ഐഐഎഎൽപിഎസ്, ബേപ്പ് സിആർഎഎൽപിഎസ് (63), കല്ലക്കട്ട
കെഎംഎയുപിഎസ്, കല്ലങ്കൈ എഎൽപിഎസ്, മെഡോണ എയുപിഎസ് (61) പോയിന്റുകളുമായി ആദ്യ മൂന്നു സ്ഥാനങ്ങൾ നേടി.
സമാപന സമ്മേളനം സി.എച്ച്.കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ എസ്.എൻ.സരിത, കാസർകോട് എഇഒ അഗസ്റ്റിൻ ബർണാഡ്, പിടിഎ പ്രസിഡന്റ് എൻ.കെ.ഉദയകുമാർ, പ്രിൻസിപ്പൽ പി.കെ.സുനിൽ എന്നിവർ പ്രസംഗിച്ചു. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ചേർന്നു ട്രോഫികൾ കൈമാറി.
സംസ്കൃതോത്സവത്തിൽ എടനീരും ചെമ്മനാടും
ഉപജില്ലാ സ്കൂൾ സംസ്കൃതോത്സവത്തിൽ 159 പോയിന്റുകളോടെ എടനീർ എച്ച്എച്ച്എസ്ഐബിഎസ്എച്ച്എസ്എസ് ഓവറോൾ ചാംപ്യന്മാരായി.
ചെമ്മനാട് ഗവ. ഹയർസെക്കൻഡറി സ്കൂൾ (144), കുഡ്ലു എസ്ജികെഎച്ച്എസ് (129) പോയിന്റുകളോടെ രണ്ടും മൂന്നും സ്ഥാനം നേടി.
എച്ച്എസ് വിഭാഗം– എടനീർ എച്ച്എച്ച് എസ്ഐബിഎസ് എച്ച്എസ്എസ് (86), ചെമ്മനാട് ഗവ. ഹയർസെക്കൻഡറി സ്കൂൾ (83) യുപി വിഭാഗം– മുന്നാട് എയുപിഎസ് (86), കരിവേടം എയുപിഎസ് (85).
അറബിക് മേളയിൽ ടിഐഎച്ച്എസ്എസും മൊഗ്രാൽപുത്തൂരും
ഉപജില്ലാ അറബിക് സാഹിത്യോത്സവത്തിൽ നായന്മാർമൂല ടിഐഎച്ച്എസ്എസ് 201 പോയിന്റുകളോടെ ഓവറോൾ ചാംപ്യന്മാരായി. മൊഗ്രാൽപുത്തൂർ ഗവ.
ഹയർസെക്കൻഡറി സ്കൂൾ 193, ചെർക്കള സെൻട്രൽ ഗവ.ഹയർസെക്കൻഡറി സ്കൂൾ 169 പോയിന്റുകൾ നേടി രണ്ടും മൂന്നും സ്ഥാനം നേടി.
ഓരോ വിഭാഗത്തിലെയും ആദ്യ രണ്ടു സ്ഥാനം നേടിയ വിദ്യാലയം
∙എച്ച്എസ് വിഭാഗം– ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ, ചെമ്മനാട് ജമാഅത്ത് ഹയർസെക്കൻഡറി സ്കൂൾ (95 വീതം)നായന്മാർമൂല ടിഐഎച്ച്എസ്എസ് (91)
∙യുപി വിഭാഗം– നായന്മാർമൂല ടിഐഎച്ച്എസ്എസ്(65),കോളിയടുക്കം ജിയുപിഎസ്, മൊഗ്രാൽപുത്തൂർ ജിഎച്ച്എസ്എസ് ,ചെമ്മനാട് ജമാഅത്ത് യുപി സ്കൂൾ (63). എൽപി വിഭാഗം–ചെമ്മനാട് ജിയുപിഎസ്, ചെമ്മനാട് ജമാഅത്ത് യുപി സ്കൂൾ, ടിഐഎച്ച്എസ്എസ് നായന്മാർമൂല, പള്ളം ടിഐഎഎൽപിഎസ്, ചേരൂർ ഐഐഎഎൽപിഎസ്, ബെദിര പിടിഎംഎയുപിഎസ് (45 വീതം), കുണ്ടംകുഴി ജിഎച്ച്എസ്എസ്, ചെർക്കള സെൻട്രൽ ജിഎച്ച്എസ്എസ്,ബോവിക്കാനം എഎയുപിഎസ്, തളങ്കര പടിഞ്ഞാർ ജിഎൽപിഎസ്,നെല്ലിക്കുന്ന് എയുഎയുപിഎസ്, കല്ലങ്കൈ എഎൽപിഎസ് (43 വീതം).
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

