ദിയ കൃഷ്ണയുടെ ഭർത്താവ് അശ്വിൻ ഗണേശിന്റെ മാതാവായ മീനാക്ഷി, അടുത്തിടെയാണ് യൂട്യൂബ് ചാനൽ ആരംഭിച്ചുകൊണ്ട് ഡിജിറ്റൽ ഇടത്തിൽ സജീവമായത്. പാചകക്കുറിപ്പുകൾ പങ്കുവെച്ചുകൊണ്ട് ആരംഭിച്ച ചാനലിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇതിനുപുറമെ, ‘മീനമ്മാസ് കിച്ചൺ’ എന്ന പേരിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയും ഓൺലൈൻ സ്റ്റോർ വഴിയും അച്ചാറുകൾ, മസാലപ്പൊടികൾ തുടങ്ങിയവ മീനാക്ഷി വിപണനം ചെയ്യുന്നുണ്ട്. തന്റെ പുതിയ വീഡിയോയിലൂടെ പ്രേക്ഷകരുടെ വിവിധ ചോദ്യങ്ങൾക്ക് മീനാക്ഷി മറുപടി നൽകി.
ലഭിച്ചുകൊണ്ടിരിക്കുന്ന വലിയ ഓർഡറുകൾ കാരണം ഉൽപ്പന്നങ്ങൾ അയച്ചു നൽകുന്നതിൽ ചെറിയ കാലതാമസം നേരിടുന്നുണ്ടെന്നും, എങ്കിലും എല്ലാവരിലേക്കും ഓർഡറുകൾ കൃത്യമായി എത്തുമെന്നും അവർ ഉറപ്പുനൽകി. പാചകത്തിനിടെ ഗ്ലൗസ് ഉപയോഗിക്കാത്തതിനെക്കുറിച്ച് ഉയർന്ന വിമർശനങ്ങൾക്ക് മീനാക്ഷി ഇപ്രകാരം മറുപടി നൽകി: “ഗ്ലൗസ് ഇട്ട് ഫുഡ് ഐറ്റംസ് തയ്യാറാക്കാൻ ചിലർ പറഞ്ഞു.
അതിനോട് എനിക്ക് താൽപര്യമില്ല. പാചകത്തിന് മുമ്പ് കൈകൾ ഞാൻ നന്നായി വൃത്തിയാക്കാറുണ്ട്.
എന്റെ കൈ കൊണ്ട് തയ്യാറാക്കുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടം. ഗ്ലൗസ് ഏത് മെറ്റീരിയൽ കൊണ്ടാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് നമുക്ക് അറിയില്ലല്ലോ.
ഗ്ലൗസ് ധരിക്കുമ്പോൾ അസ്വസ്ഥതയാണ്. ആർട്ടിഫിഷ്യലായത് പോലെയാണ്.
കുഞ്ഞുങ്ങൾക്ക് നമ്മൾ കൈകൊണ്ടല്ലേ ഭക്ഷണം കൊടുക്കുന്നത്. ഗ്ലൗസ് ഇടാറില്ലല്ലോ.
സ്പൂൺ ഉപയോഗിച്ച് കഴിക്കുന്ന രീതി പോലും നമുക്ക് ലഭിച്ചത് ഇംഗ്ലീഷ്ക്കാരിൽ നിന്നല്ലേ. എന്റെ കൈ വൃത്തിയുള്ളതാണ്.
അതുകൊണ്ട് പേടിക്കേണ്ടതില്ല.” തനിക്ക് ലഭിക്കുന്ന കമന്റുകളിൽ 99.9 ശതമാനവും പോസിറ്റീവാണെന്നും മീനാക്ഷി കൂട്ടിച്ചേർത്തു. മൈസൂർ പാക്കിനെക്കുറിച്ച് ഒരാൾ ഉന്നയിച്ച വിമർശനത്തെക്കുറിച്ചും അവർ വ്യക്തമാക്കി: “ആരോ ഒരാൾ, ഞാൻ തയ്യാറാക്കിയ മൈസൂർ പാക്ക് വളരെ മോശമാണെന്ന് പറഞ്ഞിട്ടുണ്ട്.
ഇത്രത്തോളം മോശമായ ഒരു മൈസൂർ പാക്ക് കഴിച്ചിട്ടില്ലെന്നായിരുന്നു കമന്റ്. ക്വാളിറ്റിയുള്ള മൈസൂർ പാക്ക് അവർ ഇതുവരെ കഴിച്ചിട്ടില്ലെന്നാണ് എനിക്ക് മനസിലായത്.
പിന്നെ ഓരോരുത്തരുടേയും ടേസ്റ്റ് ബഡ്സിന് അനുസരിച്ച് പ്രോഡക്ട്സ് തയ്യാറാക്കി കൊടുക്കാനും കഴിയില്ലല്ലോ. മൈസൂർ പാക്ക് ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞയാൾക്ക് ഞാൻ പൈസ തിരികെ കൊടുത്തു.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

