നീലേശ്വരം ∙ ചായ്യോത്ത് നരിമാളത്തെ ആളൊഴിഞ്ഞ പറമ്പിൽ ഐസ്ക്രീം ബോംബ് കണ്ടെത്തി. പറമ്പ് വൃത്തിയാക്കാൻ എത്തിയ തൊഴിലാളികളാണ് ഐസ്ക്രീം ബോംബിന് സമാനമായ സ്ഫോടക വസ്തു കണ്ടെത്തിയത്.
പഴക്കം ചെന്ന ബോംബാണ് ഇത് എന്നാണ് പ്രാഥമിക വിവരം.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് നീലേശ്വരം ഇൻസ്പെക്ടർ നിബിൻ ജോയ്, എസ്ഐ ജി.ജിഷ്ണു, എഎസ്ഐ എൻ.മഹേന്ദ്രൻ, വി.രാജീവൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് സ്ക്വാഡ് എത്തിയാണ് ബോംബ് നിർവീര്യമാക്കിയത്.
ബോംബ് കണ്ടെത്തിയ പ്രദേശത്തും പരിസരങ്ങളിലും ഡോഗ് സ്ക്വാഡ് പരിശോധന നടത്തിയെങ്കിലും മറ്റൊന്നും കണ്ടെത്താനായില്ല. ബോംബിന്റെ ഉറവിടത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

