മലപ്പുറം കരിപ്പൂർ വിമാനത്താവള പരിസരത്ത് വച്ച് വലിയ തോതിൽ ചർച്ചയായ സ്വർണക്കവർച്ചാ നാടകത്തിന് പിന്നിലെ സത്യം പുറത്തു വന്നു. വിമാനത്താവളത്തിന് പുറത്തെത്തിച്ച സ്വർണം തട്ടിയെടുത്തുവെന്ന് വരുത്തിത്തീർക്കാൻ യുവതിയും ഭർത്താവും ചേർന്ന് ആസൂത്രണം ചെയ്ത നാടകമാണ് പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ ചുരുളഴിഞ്ഞത്.
ദുബായിൽ നിന്നും സ്വർണവുമായി കരിപ്പൂരിലെത്തിയ **പ്രിയങ്ക**യെ ഭർത്താവ് **റിനീഷ്** ഉൾപ്പെടുന്ന സംഘം ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. സ്വർണം കവർച്ച ചെയ്യപ്പെട്ടതാണെന്ന് വരുത്തിത്തീർക്കാനായിരുന്നു ഈ നീക്കം.
സംഭവം അറിഞ്ഞ് പിന്നാലെ കൂടിയ പൊലീസ് സംഘം മലപ്പുറം പുളിക്കലിൽ വെച്ചാണ് പ്രതികളെ സാഹസികമായി പിടികൂടിയത്. കണ്ണൂർ സ്വദേശിയായ **പ്രിയങ്ക**, ഭർത്താവ് **റിനീഷ്** ഉൾപ്പെടെയുള്ള നാല് പേരാണ് നിലവിൽ പിടിയിലായിട്ടുള്ളത്.
കസ്റ്റംസിന്റെ കണ്ണുവെട്ടിച്ചാണ് സ്വർണം വിമാനത്താവളത്തിന് പുറത്തെത്തിച്ചത്. തുടർന്ന് മറ്റൊരു വാഹനത്തിലെത്തിയ സംഘം യുവതിയെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം.
എന്നാൽ തുടർന്നുള്ള ശക്തമായ അന്വേഷണത്തിലാണ് സ്വർണം നഷ്ടപ്പെട്ടതല്ലെന്നും മറിച്ച് തട്ടിക്കൊണ്ടുപോകൽ നാടകമാണെന്നും പൊലീസ് കണ്ടെത്തിയത്. ദുബായിൽ നിന്നും വന്ന **റിയ** എന്ന വ്യക്തിയാണ് സ്വർണം കടത്തിയത്.
മാല, വള, കൈച്ചെയിൻ തുടങ്ങിയ ആഭരണങ്ങളുടെ രൂപത്തിലാണ് സ്വർണം കൊണ്ടുവന്നതെന്നും പൊലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

