മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ ഹെലികോപ്റ്ററിൽ യാത്ര ചെയ്തുവെന്ന ആക്ഷേപത്തിൽ ഔദ്യോഗിക വിശദീകരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത്. തൃശൂരിൽ നിന്നും അദ്ദേഹം ഹെലികോപ്റ്ററിൽ എത്തിയത് പാർട്ടി പരിപാടിക്കല്ലെന്നും, മറിച്ച് ഓഖി ദുരന്തവുമായി ബന്ധപ്പെട്ട
കേന്ദ്ര ചർച്ചകളിൽ പങ്കെടുക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി. “ഓഖി ദുരന്തവുമായി ബന്ധപ്പെട്ട
കാര്യങ്ങൾ ചർച്ചചെയ്യാൻ കേന്ദ്രം എത്തിയിരുന്നു. അപ്പോൾ അവരുമായി ചർച്ച നടത്താൻ തൃശൂരിൽ നിന്ന് ഹെലികോപ്റ്ററിൽ പിണറായി വിജയൻ വരികയാണ് ഉണ്ടായത്.
അല്ലാതെ പാർട്ടി സമ്മേളനത്തിലേക്ക് അദ്ദേഹം ഹെലികോപ്റ്ററിൽ വരികയല്ല ചെയ്തതെന്നും കൂടുതൽ പറയിപ്പിക്കരുത് എന്ന് പറഞ്ഞ് മുഖ്യമന്ത്രി എന്തിനാണ് പറയാതിരിക്കുന്നത്? അദ്ദേഹം നന്നായി പറയുകയാണ് വേണ്ടതെന്നും” വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. തുടർന്ന് സംസാരിച്ച അദ്ദേഹം, മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് പിന്നിലെ ദുരൂഹതകളെക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങൾ ഉന്നയിച്ചു.
“പുറത്ത് പറയാൻ പറ്റാത്ത എന്ത് ഡീലാണ് മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പോയി നടത്തിയതെന്ന ചോദ്യവും എം വി ഗോവിന്ദൻ ഉയർത്തിക്കാട്ടി. പേര് വെളിപ്പെടുത്താൻ ആകാത്ത നിക്ഷേപകനെ കാണാനാണ് ഹെലികോപ്റ്ററിൽ പോയെന്നാണ് പറഞ്ഞത്.
മുഖ്യമന്ത്രി ഭാര്യാ പിതാവിനെ കാണാൻ ഹെലികോപ്റ്റർ ദുരുപയോഗം ചെയ്തെന്ന് റിപ്പോർട്ട് ചെയ്തത് മാതൃഭൂമിയാണ്. അല്ലാതെ ദേശാഭിമാനിയോ കൈരളിയോ അല്ല.ഒരുവട്ടം പോയി ഇറങ്ങാൻ കഴിയാത്തതുകൊണ്ട് പിന്നെയും പോയി.
പേര് പറയാനാകാത്ത ഒരു നിക്ഷേപകനെ കാണാൻ പോയി എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.ഏതാണ് ആ നിക്ഷേപകൻ ? ഒരു കളവുപോലും പറയാതെ സമാധാനം കിട്ടാത്ത ആളാണ് മുഖ്യമന്ത്രി. പുറത്തു പറയാനാകാത്ത എന്ത് ഡീലിലാണ് ഹെലികോപ്റ്ററിൽ പോയെന്ന് പറയുന്നില്ല.
ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തപ്പോൾ ഇല്ലാ കഥകൾ ഇറക്കിയവരാണ് ഇപ്പോൾ പുതിയ കഥകളുമായി വരുന്നതെന്നും എം വി ഗോവിന്ദൻ ആക്ഷേപിച്ചു.” ഇതോടൊപ്പം ഗതാഗത മന്ത്രി സി പി ജോൺ പ്രിയദർശിനി ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളെ അപമാനിച്ച സംഭവത്തിലും ശക്തമായ വിമർശനമാണ് ഉയർന്നത്. ശാക്തീകരിക്കപ്പെട്ട
മലയാളി സ്ത്രീകളുടെ ആത്മാഭിമാനമാണ് മന്ത്രിയുടെ പരാമർശത്തിലൂടെ ചോദ്യം ചെയ്യപ്പെട്ടതെന്ന് എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള പുരുഷാധിപത്യ ചിന്താഗതിയുള്ള വ്യക്തികളെ കേരളത്തിലെ പൊതുസമൂഹം ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീകൾക്ക് എന്തോ ഔദാര്യം നൽകുന്നുവെന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചിരിക്കുന്നത്. സ്ത്രീകൾ പാവപ്പെട്ടവരായി അഭിനയിക്കുകയാണെന്ന് പറഞ്ഞ് മന്ത്രി അവരെ അധിക്ഷേപിക്കുകയാണ്.
ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് ഈ പദ്ധതിക്കുള്ള ഫണ്ട് കണ്ടെത്തുന്നതെന്ന കാര്യം മന്ത്രി വിസ്മരിക്കരുത്. യുഡിഎഫ് വോട്ട് ലക്ഷ്യമാക്കി നൽകിയ വാഗ്ദാനങ്ങൾ സാധാരണ ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകളിലൂടെ ലഘൂകരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

