നീലേശ്വരം ∙ ലഹരിമരുന്ന് വേട്ടയ്ക്കിടെ ഉണ്ടായ കാറപകടത്തിൽ മരിച്ച ഡാൻസാഫ് സ്ക്വാഡ് അംഗമായ പൊലീസ് ഉദ്യോഗസ്ഥൻ കെ.കെ.സജീഷിന്റെ കുടുംബത്തിനു താങ്ങായി സഹപ്രവർത്തകർ. നീലേശ്വരം പൊലീസ് ക്വാർട്ടേഴ്സിൽ കുടുംബസമേതം താമസിച്ചിരുന്ന സജീഷ് പട്ടേന റോഡിൽ നിർമിക്കുന്ന വീടിനു വേണ്ടി കേരള പൊലീസ് ഹൗസിങ് സഹകരണ സംഘത്തിൽ നിന്ന് 28 ലക്ഷം രൂപ വായ്പ എടുത്തിരുന്നു.
വീട് നിർമാണം ഏതാണ്ട് പൂർത്തിയായ ഘട്ടത്തിലായിരുന്നു സജീഷിന്റെ ആകസ്മിക വിയോഗം. ഈ സാഹചര്യത്തിൽ പറക്കമുറ്റാത്ത 2 കുഞ്ഞുങ്ങൾ അടങ്ങുന്ന സജീഷിന്റെ കുടുംബത്തിനെ ചേർത്തു പിടിക്കാൻ തന്നെയായിരുന്നു പൊലീസ് സേനയിലെ സഹപ്രവർത്തകരുടെ തീരുമാനം.
സജീഷിന്റെ ഹൗസിങ് ലോൺ ഏറ്റെടുത്ത് എത്രയും പെട്ടെന്ന് ആധാരം കുടുംബത്തിനെ ഏൽപിക്കാൻ കേരള പൊലീസ് ഹൗസിങ് സഹകരണ സംഘം ഭരണസമിതി തീരുമാനമെടുത്തു.
ഈ തീരുമാന പ്രകാരം ഇന്നലെ സംസ്ഥാന പൊലീസ് മേധാവി റാവാഡ ആസാദ് ചന്ദ്രശേഖർ നീലേശ്വരം പൊലീസ് ക്വാർട്ടേഴ്സിലെത്തി ആധാരം സജീഷിന്റെ കുടുംബത്തിന് കൈമാറി. നോർത്ത് സോൺ ഐജി രാജ്പാൽ മീണ, ഡിഐജി യതീഷ് ചന്ദ്ര, ജില്ലാ പൊലീസ് മേധാവി വിജയ് ഭരത് റെഡ്ഡി, മറ്റു പൊലീസ് ഉദ്യോഗസ്ഥർ, അസോസിയേഷൻ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
തുടർന്നും കുടുംബത്തിന് ആവശ്യമായ സംരക്ഷണം ഒരുക്കുന്നതിന് സർക്കാരും പൊലീസ് സേന കൂടെയുണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി സജീഷിന്റെ കുടുംബാംഗങ്ങളെ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

