ഊട്ടിയിൽ കാലവർഷം ചതിച്ചതോടെ കൂനൂർ മേഖലയിൽ രൂക്ഷമായ ജലക്ഷാമം. പ്രദേശവാസികളുടെ പ്രധാന ആശ്രയമായ റേലിയോ ഡാം പൂർണ്ണമായും വറ്റിവരണ്ട
നിലയിലാണ്. ഇതേതുടർന്ന് ജനങ്ങളുടെ ദൈനംദിന ജീവിതം ദുസ്സഹമായിരിക്കുകയാണ്.
നിലവിലെ പ്രതിസന്ധിയെ തുടർന്ന് രണ്ടാഴ്ച കൂടുമ്പോൾ മാത്രമാണ് നഗരസഭയുടെ വിവിധ വാർഡുകളിലേക്ക് ജലവിതരണം നടക്കുന്നത്. പല പ്രദേശങ്ങളിലും ടാങ്കർ ലോറികളെ ആശ്രയിച്ചാണ് കുടിവെള്ളമെത്തിക്കുന്നത്.
ഈ സാഹചര്യത്തിൽ ഡാമിൽ അടിഞ്ഞുകൂടിയിട്ടുള്ള ചേറും മണ്ണും നീക്കം ചെയ്യുന്ന പ്രവൃത്തികൾ വീണ്ടും ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. ഒരു മാസം മുൻപ് ഈ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരുന്നെങ്കിലും, ഇടക്കാലത്ത് ലഭിച്ച മഴയെ തുടർന്ന് പണികൾ താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

