തിരുവനന്തപുരത്ത് ശ്രീകാര്യം പാങ്ങപ്പാറ സ്വദേശിയായ പതിനേഴുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിർണായക പുരോഗതി. കേസിൽ ഒരു പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു.
മുഖ്യപ്രതിയായ മറ്റൊരു പതിനേഴുകാരന് പുറമേ, സുഹൃത്തായ പെൺകുട്ടിയും ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ഉമർ (22) എന്നയാളുമാണ് പിടിയിലായിട്ടുള്ളത്.
പ്രണയവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ബെൽറ്റ് ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രതിയുടെ മൊഴിയിൽ വ്യക്തമാകുന്നത്. എം.ഡി.
അഭിരാമിന്റെ മൃതദേഹം പേരൂർ അംഗനവാടിക്ക് സമീപമുള്ള വാഴത്തോട്ടത്തിൽ ചാക്കിൽ കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. കരിയിലയിൽ പൊതിഞ്ഞ പാതിവസ്ത്രത്തിലുള്ള നിലയിലായിരുന്നു മൃതദേഹം.
ഇൻക്വസ്റ്റ് നടപടികൾ നിലവിൽ പുരോഗമിക്കുകയാണ്. അതേസമയം, പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാരോപിച്ച് കൊല്ലപ്പെട്ട
അഭിരാമിന്റെ ബന്ധുക്കൾ രംഗത്തെത്തി. പൊലീസ് യാതൊരു വിവരവും ഔദ്യോഗികമായി അറിയിക്കുന്നില്ലെന്ന് ബന്ധു ശ്രീജിത്ത് വ്യക്തമാക്കി.
കുട്ടിയ്ക്ക് എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തതയില്ല. ഇന്നലെ തന്നെ പ്രതിയെ പിടികൂടിയിരുന്നെങ്കിലും പൊലീസ് വിട്ടയക്കുകയായിരുന്നു.
തുടർന്ന് ഇന്ന് രാവിലെയാണ് വീണ്ടും വിളിച്ചുവരുത്തിയത്. നിലവിലെ അന്വേഷണത്തിൽ പൂർണ്ണമായി തൃപ്തിയില്ലെങ്കിലും, കൃത്യമായ തെളിവുകൾ ലഭിച്ചിരുന്നതുകൊണ്ടാണ് ഇന്നലെ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
അന്ന് തന്നെ ശരിയായി ചോദ്യം ചെയ്തിരുന്നെങ്കിൽ അഭിരാമിനെ ചിലപ്പോൾ രക്ഷിക്കാമായിരുന്നുവെന്നും ബന്ധു കുറ്റപ്പെടുത്തി. ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയുടെ ശബ്ദത്തിൽ സന്ദേശമയച്ച് അഭിരാമിനെ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.
ഈ കെണിയിൽപെട്ടാണ് അഭിരാം പാങ്ങപ്പാറയിൽ എത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

