യുഎഇയിൽ പെട്രോൾ, ഡീസൽ നിരക്കുകളിൽ വീണ്ടും വർധന രേഖപ്പെടുത്തി. അബുദാബിയിലാണ് ഇന്ധനവില വർധിപ്പിച്ചത്.
പുതുക്കിയ നിരക്കുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. വാഹനങ്ങളുടെ ടാങ്കിന്റെ ശേഷി അനുസരിച്ച് ഫുൾ ടാങ്ക് അടിക്കുന്നതിന് ഉപഭോക്താക്കൾക്ക് 10.2 ദിർഹം (ഏകദേശം 264 രൂപ) മുതൽ 14.8 ദിർഹം (384 രൂപ) വരെയാണ് അധികമായി നൽകേണ്ടിവരിക.
പുതിയ പ്രഖ്യാപനപ്രകാരം സൂപ്പർ 98 പെട്രോളിന് ലീറ്ററിന് 3.80 ദിർഹവും (98.46 രൂപ), സ്പെഷ്യൽ 95 പെട്രോളിന് 3.69 ദിർഹവും (95.61 രൂപ), ഇ-പ്ലസ് 91 പെട്രോളിന് 3.61 ദിർഹവുമാണ് (93.54 രൂപ) നിലവിലെ നിരക്ക്. അതേസമയം, ഡീസൽ വിലയിൽ ഗണ്യമായ വർധനയാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റിൽ ലീറ്ററിന് 3.80 ദിർഹമായിരുന്ന (98.46 രൂപ) ഡീസൽ വില ഇപ്പോൾ 4.30 ദിർഹമായി (111.41 രൂപ) ഉയർന്നു. ജൂലൈ മാസത്തിൽ നേരിയ തോതിൽ കുറവുണ്ടായിരുന്ന ഇന്ധനവില, ഓഗസ്റ്റിൽ വീണ്ടും വർധിക്കുകയായിരുന്നു.
ആഗോള വിപണിയിലെ അസംസ്കൃത എണ്ണവിലയുടെ ശരാശരിയും രാജ്യത്തെ വിതരണ കമ്പനികളുടെ പ്രവർത്തനച്ചെലവുകളും വിലയിരുത്തിയാണ് യുഎഇയിൽ എല്ലാ മാസവും ഇന്ധനവില നിർണയിക്കുന്നത്. അതിനിടെ, കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്ധന വിലയും ലഭ്യമായിട്ടുണ്ട്.
ഇതിൽ തിരുവനന്തപുരം നഗരത്തിൽ പെട്രോൾ ലീറ്ററിന് 115.49 രൂപയും ഡീസലിന് 104.40 രൂപയുമാണ് നിലവിലെ വിപണി വില.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

