തമിഴ് സിനിമാ ലോകത്ത് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് തിരികൊളുത്തി പ്രമുഖ താരം ധനുഷ് രംഗത്ത്. തന്റെ ആരാധകരുടെ ഐക്യവും കരുത്തും ജനസേവന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കണമെന്ന് താരം ആഹ്വാനം ചെയ്തതാണ് പുതിയ അഭ്യൂഹങ്ങൾക്ക് അടിസ്ഥാനം.
ഞായറാഴ്ചചെന്നൈയിൽ നടന്ന ആരാധക കൂട്ടായ്മയുടെ രക്തദാന ക്യാംപിൽ സംസാരിക്കവെയാണ് താരം നിലപാട് വ്യക്തമാക്കിയത്. വെറുമൊരു സിനിമാക്കൂട്ടായ്മ എന്നതിലുപരി സമൂഹത്തിന് ഉപകാരപ്രദമായ സജീവ സേവനങ്ങളിൽ ആരാധകർ പങ്കാളികളാകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
ചടങ്ങിൽ ധനുഷ് പറഞ്ഞത് ഇങ്ങനെ: ‘‘ഇത്രയധികം ആളുകൾ ഒരുമിച്ച് ഒത്തുകൂടിയിരിക്കുന്നു. ഈ ഒരുമയ്ക്ക് വലിയൊരു ശക്തിയുണ്ട്.
നമ്മൾ ആ ശക്തിക്ക് കൃത്യമായ ഒരു ലക്ഷ്യം നൽകണം. ഓഡിയോ ലോഞ്ചുകൾക്കും ഒത്തുചേരലുകൾക്കും അപ്പുറം, നമ്മൾ കൂടുതൽ ജനക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടതുണ്ട്.
നിങ്ങളുടെ പ്രദേശത്തെ ജനങ്ങളുടെയും ചുറ്റുമുള്ള കുടുംബങ്ങളുടെയും ആവശ്യങ്ങൾ എന്താണെന്ന് മനസിലാക്കി അവരെ സഹായിക്കുക. നിങ്ങൾക്ക് കഴിയുന്ന രീതിയിലുള്ള സഹായങ്ങൾ അവർക്കായി ചെയ്യുക.
നിങ്ങളെക്കുറിച്ച് എനിക്ക് കൂടുതൽ അഭിമാനം തോന്നണം. നിങ്ങൾ ഇത് ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു’’ താരത്തിന്റെ ഈ പ്രസംഗം സമൂഹമാധ്യമങ്ങളിൽ അതിവേഗം വൈറലായി മാറി.
ഇതോടെ തമിഴകത്ത് മറ്റൊരു പ്രമുഖ നടനായ വിജയ്ക്കു പിന്നാലെ ധനുഷ് കൂടി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുകയാണോ എന്ന ചർച്ചകളാണ് സജീവമായിരിക്കുന്നത്. വിജയ്ക്ക് രാഷ്ട്രീയത്തിൽ ഇറങ്ങാമെങ്കിൽ തനിക്കെന്താ എന്ന് എല്ലാവരും ചിന്തിക്കുന്നുണ്ടാകാം എന്നാണ് ഒരാൾ എക്സിൽ കുറിച്ചത്.
രാഷ്ട്രീയത്തിലേക്ക് സ്വാഗതം ധനുഷ്, തമിഴ്നാടിന് ആവശ്യം അധികാരം കൊതിക്കുന്ന നടന്മാരെയല്ല, മറിച്ച് വിദ്യാഭ്യാസവും അച്ചടക്കവും ധീരതയുമുള്ള ശബ്ദങ്ങളാണെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

