ഉത്തർപ്രദേശിൽ ചികിത്സയ്ക്കായി എത്തിയ യുവതിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ മുപ്പത്തിയേഴ് വയസ്സുകാരനായ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. വാടക കെട്ടിടത്തിൽ സ്വകാര്യ ആശുപത്രി നടത്തിവരികയായിരുന്ന വിജയ് കുമാർ ഗിരിയാണ് പിടിയിലായത്.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. പനി ബാധിച്ചതിനെ തുടർന്ന് തിങ്കളാഴ്ചയാണ് 19 വയസ്സുകാരിയായ യുവതിയെ ഈ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മെയ് 21ന് യുവതി പൊലീസ് സ്റ്റേഷനിലെത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, പ്രതിക്കെതിരെ ബലാത്സംഗക്കുറ്റവും എസ്സി–എസ്ടി നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തി കേസെടുക്കുകയായിരുന്നു. ചികിത്സയ്ക്കായി എത്തിയ യുവതിയെ ഡോക്ടർ ഓപ്പറേഷൻ തിയറ്ററിലേക്കു വിളിച്ചുവരുത്തുകയും അവിടെയുണ്ടായിരുന്ന വനിതാ ജീവനക്കാരോട് പുറത്തുപോകാൻ ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. സംഭവത്തെ തുടർന്ന് ആശുപത്രി സീൽ ചെയ്യാനും പ്രതിയായ ഡോക്ടറുടെ ബിരുദം റദ്ദാക്കാനും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിയും സംസ്ഥാന ആരോഗ്യ മന്ത്രിയുമായ ബ്രിജേഷ് പഥക് നിർദേശം നൽകി.
പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും ആശുപത്രിയുടെ പ്രവർത്തനം നിർത്തിവെപ്പിച്ചതായും അഡീഷനൽ ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ട്വിങ്കിൾ ജെയിൻ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

