ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിന്റെ ഇന്ത്യൻ സിഇഒയായി കുനാൽ ഷാ ചുമതലയേൽക്കുന്നു. ക്രെഡ് എന്ന ഫിൻടെക് സ്റ്റാർട്ടപ്പിന്റെ സ്ഥാപകനാണ് അദ്ദേഹം.
ഈ നിയമനത്തിന് പിന്നാലെ, ക്രെഡ് എന്ന സ്റ്റാർട്ടപ്പിലേക്ക് വൻതോതിൽ മൂലധന നിക്ഷേപം നടത്താൻ വാട്സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റ തീരുമാനിച്ചു. കമ്പനിയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം, 8,550 കോടി രൂപയാണ് മെറ്റ ക്രെഡിൽ നിക്ഷേപിക്കാൻ പദ്ധതിയിടുന്നത്.
2018-ൽ ആണ് കുനാൽ ഷാ ക്രെഡ് എന്ന സംരംഭത്തിന് തുടക്കം കുറിച്ചത്. വിവിധ സ്റ്റാർട്ടപ്പുകളിലായി നേരത്തെ തന്നെ സജീവ നിക്ഷേപകനാണ് അദ്ദേഹം.
കോടിക്കണക്കിന് ഉപയോക്താക്കൾക്കും ലക്ഷക്കണക്കിന് ബിസിനസ് സ്ഥാപനങ്ങൾക്കും കൂടുതൽ കാര്യക്ഷമമായ സേവനങ്ങൾ ലഭ്യമാക്കാൻ കുനാൽ ഷായുടെ നേതൃത്വത്തിന് സാധിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

