2020-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുരുതരമായ വെളിപ്പെടുത്തലുമായി മുൻ പ്രസിഡന്റ് രംഗത്ത്. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ചൈന വ്യാപകമായി ഇടപെട്ടുവെന്നും, രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിവരച്ചോർച്ചയാണ് ഇതിലൂടെ നടന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഏകദേശം 22 കോടി അമേരിക്കൻ വോട്ടർമാരുടെ സ്വകാര്യ വിവരങ്ങൾ നിയമവിരുദ്ധമായി ചൈന കൈക്കലാക്കിയതായും അദ്ദേഹം വ്യക്തമാക്കി. യുഎസ് തിരഞ്ഞെടുപ്പ് സംവിധാനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന അതീവ ഗൗരവകരമായ വീഴ്ചകൾ വെളിപ്പെടുത്തുന്ന രേഖകൾ രഹസ്യവിഭാഗത്തിൽ നിന്ന് പുറത്തുകൊണ്ടുവരികയാണെന്ന് അദ്ദേഹം അറിയിച്ചു.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ ഡയറക്ടറേറ്റ് ഓഫ് നാഷണൽ ഇന്റലിജൻസിനും എഫ്ബിഐക്കും അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്. രാജ്യം നേരിടുന്ന ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സുരക്ഷാ ഭീഷണിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, 2020-ലെ തിരഞ്ഞെടുപ്പിൽ ചൈന അട്ടിമറി നടത്തിയെന്നതിന് തെളിവുകളില്ലെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ വിലയിരുത്തിയിരുന്നു. ഈ നിഗമനങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടാണ് പുതിയ വെളിപ്പെടുത്തൽ.
രഹസ്യാന്വേഷണ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥർ ബോധപൂർവം വിവരങ്ങൾ മറച്ചുവെച്ചുവെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ഈ ആരോപണങ്ങളെ ചൈന തള്ളിക്കളഞ്ഞു.
‘‘അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചൈന ഒരിക്കലും ഇടപെട്ടിട്ടില്ല, ഇനി ഇടപെടുകയുമില്ല’’ എന്ന് ചൈനീസ് എംബസി വക്താവ് ലിയു ചാങ് പ്രതികരിച്ചു. വിഷയത്തിൽ ചൈനയുടെ പങ്കാളിത്തം വ്യക്തമാക്കുന്ന രേഖകൾ ഉടൻ പുറത്തുവിടുമെന്ന് സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് അറിയിച്ചു.
ജനാധിപത്യത്തെയും തിരഞ്ഞെടുപ്പ് സുതാര്യതയെയും വിദേശ ഇടപെടലുകളിൽ നിന്ന് സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം എക്സിലൂടെ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

