സാങ്കേതിക ലോകത്ത് ഒട്ടനവധി ഇയർബഡുകളും ഹെഡ്ഫോണുകളും പരിശോധിക്കുന്നതിനിടയിൽ മനസ്സിലായ ഒരു പ്രധാന പ്രശ്നം, അവയിലധികവും ദീർഘകാലം നിലനിൽക്കുന്ന രീതിയിലല്ല നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്നതാണ്. വയറുകൾ പൊട്ടുക, ചാർജിങ് കേസുകൾ കേടാവുക, ഇയർ ടിപ്പുകൾ നശിക്കുക തുടങ്ങി വിവിധ പ്രശ്നങ്ങൾ പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളിൽ പോലും പതിവാണ്.
എന്നാൽ സുസ്ഥിരവും ദീർഘകാലം ഈടുനിൽക്കുന്നതുമായ ഓഡിയോ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്ന ഒരു കമ്പനിയാണ് ഡച്ച് ടെക് ബ്രാൻഡായ ഫെയർഫോൺ. യൂറോപ്പിൽ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ഈ കമ്പനി, 2026-ന്റെ തുടക്കത്തിലാണ് തങ്ങളുടെ സ്മാർട്ട്ഫോനായ ഫെയർഫോൺ 6 പ്ലസ് അമേരിക്കൻ വിപണിയിൽ അവതരിപ്പിച്ചത്.
പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയാണ് ഫെയർഫോണിന്റെ പ്രധാന സവിശേഷത. സുസ്ഥിരമായി ശേഖരിച്ച ഘടകങ്ങൾ, പുനരുപയോഗം ചെയ്ത വസ്തുക്കൾ, പുനരുപയോഗ ഊർജ്ജം ഉപയോഗിക്കുന്ന ഫാക്ടറികൾ എന്നിവയിലൂടെയാണ് ഉൽപ്പന്നങ്ങളുടെ നിർമ്മാണം.
6 പ്ലസ് ഫോണിന്റെ ഏഴ് വർഷത്തെ ആയുസ്സ് വിപണിയിലെ മറ്റ് മുൻനിര ബ്രാൻഡുകളെക്കാൾ മികച്ചതാണ്. ഉൽപ്പന്നങ്ങളുടെ റിപ്പയറബിളിറ്റിയാണ് ഫെയർഫോണിന്റെ മറ്റൊരു പ്രധാന പ്രത്യേകത.
ഏതെങ്കിലും ഭാഗം തകരാറിലായാൽ, ഉപഭോക്താക്കൾക്ക് ഓൺലൈനായി സ്പെയർ പാർട്സ് വാങ്ങി സ്വയം റിപ്പയർ ചെയ്യാൻ സാധിക്കും. സർവീസ് സെന്ററുകളെ ആശ്രയിക്കാതെ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ബാറ്ററിയോ ക്യാമറ മൊഡ്യൂളോ സ്ക്രീനോ മാറ്റിയെടുക്കാം.
മൊബൈൽ രംഗത്ത് യൂറോപ്യൻ യൂണിയന്റെ കർശനമായ റിപ്പയർ നിയമങ്ങൾ നിലവിലുണ്ടെങ്കിലും ഓഡിയോ രംഗത്ത് സ്ഥിതി വ്യത്യസ്തമാണ്. ഇയർഫോൺ നിർമ്മാതാക്കളെ ഇത്തരം നിയമങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളതിനാൽ ഈ ഉൽപ്പന്നങ്ങൾ റിപ്പയർ ചെയ്യുക ബുദ്ധിമുട്ടാണ്.
ഈ സാഹചര്യത്തിലാണ് ഫെയർഫോണിന്റെ ഓഡിയോ ഉൽപ്പന്നങ്ങൾ ശ്രദ്ധേയമാകുന്നത്. ഫെയർബഡ്സ് 2 എന്ന പുതിയ ഇയർബഡുകളും 2025-ൽ പുറത്തിറങ്ങിയ ഫെയർബഡ്സ് എക്സ്എൽ ഓവർ-ഇയർ ഹെഡ്ഫോണുകളുമാണ് കമ്പനിയുടെ പ്രധാന ഓഡിയോ ഗാഡ്ജറ്റുകൾ.
കമ്പനിയുടെ സ്മാർട്ട്ഫോണുകൾ പോലെ തന്നെ ഈ ഓഡിയോ ഉൽപ്പന്നങ്ങളും എളുപ്പത്തിൽ റിപ്പയർ ചെയ്യാവുന്നതാണ്. വയർലെസ് ഹെഡ്ഫോണുകൾക്ക് iFixit റിപ്പയർ റേറ്റിംഗ് നൽകിയപ്പോൾ ഫെയർബഡ്സ് എക്സ്എൽ മാത്രമാണ് 10/10 റേറ്റിംഗ് നേടിയ ഒരേയൊരു മോഡൽ.
കട്ടിയുള്ള പ്ലാസ്റ്റിക്കിലാണ് ഫെയർബഡ്സ് നിർമ്മിച്ചിരിക്കുന്നത്. കെമിക്കലുകളുടെ ഉപയോഗമില്ലാത്ത ഇവയ്ക്ക് IP54 സംരക്ഷണവുമുണ്ട്.
തുണിത്തരങ്ങൾ കൊണ്ട് നിർമ്മിച്ച ഫെയർബഡ്സ് എക്സ്എൽ ഹെഡ്ഫോണിന്റെ കപ്പുകൾ എളുപ്പത്തിൽ ഊരിയെടുത്ത് വൃത്തിയാക്കാനും സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

