പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വിഡിയോ പ്ലാറ്റ്ഫോമിൽ നിന്ന് നീക്കം ചെയ്ത വിവാദത്തിൽ മെറ്റാ പ്രതിനിധികൾ ഇന്ന് കേന്ദ്ര സർക്കാരിന് മുന്നിൽ നേരിട്ട് ഹാജരാകും. സംഭവവുമായി ബന്ധപ്പെട്ട് മെറ്റായുടെ പബ്ലിക് പോളിസി മേധാവിയും ഇൻസ്റ്റാഗ്രാമിലെ പ്രമുഖ സാങ്കേതിക ഉദ്യോഗസ്ഥനുമാണ് അന്വേഷണത്തിന്റെ ഭാഗമായി ഹാജരാകുന്നത്.
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ സർക്കാരിനെതിരായ പോസ്റ്റുകൾക്ക് ബോധപൂർവ്വം അൽഗോരിതം വഴി കൂടുതൽ പ്രചാരവും കാഴ്ചക്കാരെയും നൽകുന്നുണ്ടോ എന്ന ഗൗരവമേറിയ കാര്യത്തിൽ കേന്ദ്ര സർക്കാർ വിശദീകരണം തേടും. നേരത്തെ, മെറ്റാ മേധാവി മാർക്ക് സക്കർബർഗ് പരസ്യമായി മാപ്പ് പറയണമെന്ന് പാർലമെന്ററി സമിതി ശക്തമായി ആവശ്യപ്പെട്ടിരുന്നു.
ഈ നിർദ്ദേശം പാലിക്കാത്ത പക്ഷം, രാജ്യത്തെ നിലവിലുള്ള ഐ.ടി നിയമപ്രകാരം കമ്പനിക്ക് ഇന്ത്യയിലുള്ള നിയമപരമായ പരിരക്ഷ പൂർണ്ണമായും റദ്ദാക്കുമെന്നും സമിതി കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

