ടെഹ്റാൻ: ഇറാന് ശേഷം ഇസ്രയേലിന്റെ അടുത്ത ലക്ഷ്യം തുർക്കിയും സൗദിയുമായിരിക്കുമെന്ന നിർണായക മുന്നറിയിപ്പുമായി ഇറാൻ രംഗത്ത്. തങ്ങളുടെ ഏഴ് ഉപാധികൾ പൂർണ്ണമായി അംഗീകരിച്ചാൽ മാത്രമേ അമേരിക്കയുമായുള്ള നയതന്ത്ര ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കൂ എന്ന് ഇറാന്റെ പരമോന്ന ദേശീയ സുരക്ഷാ കൗൺസിൽ മേധാവി വ്യക്തമാക്കി.
ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ ശക്തമായ തിരിച്ചടി നൽകേണ്ട ലക്ഷ്യങ്ങളുടെ പട്ടികയും അധികൃതർ ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്.
റഷ്യയിൽ നിന്ന് പുതിയ സുഖോയ് യുദ്ധ വിമാനങ്ങൾ സ്വന്തമാക്കാനുള്ള നടപടികൾക്ക് ഇറാൻ തുടക്കം കുറിച്ചിട്ടുണ്ടെന്നും വിവരങ്ങളുണ്ട്. മുൻപ് പാർലമെന്റ് സ്പീക്കർ എം ബി ഗാലിബാഫിന്റെ നേതൃത്വത്തിലായിരുന്ന സ്ഥാനത്ത്, നിലവിൽ ഇറാന്റെ നയതന്ത്ര ചർച്ചകളിലെ നിലപാടുകളിലും പൊതു പ്രസ്താവനകളിലും മുഖ്യ പങ്ക് വഹിക്കുന്നത് കടുത്ത നിലപാടുകാരനായ ഇറാൻ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ മേധാവി മുഹസിൻ റിസായി ആണ്.
അമേരിക്കൻ ഭീഷണികളെ ശക്തമായി നേരിടാനുള്ള തയ്യാറെടുപ്പിലാണ് ടെഹ്റാൻ ഭരണകൂടമെന്നാണ് നിലവിലെ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്. സൗദിയും മക്കാ കരാറിന്റെ ഭാഗമായ തുർക്കിയും പാക്കിസ്ഥാനുമായുള്ള ചർച്ചയുടെ വിശദാംശങ്ങൾ ദേശീയ ടെലിവിഷൻ അഭിമുഖത്തിലൂടെ മുഹസിൻ റിസായി പരസ്യമാക്കി.
ഇറാൻ കഴിഞ്ഞാൽ അടുത്തതായി തുർക്കിയും സൗദിയുമായിരിക്കും ആക്രമിക്കപ്പെടുകയെന്ന മുന്നറിയിപ്പ് ഈ രാഷ്ട്രങ്ങൾ അംഗീകരിച്ചതായി അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുമായി ചർച്ചകൾ നടക്കണമെങ്കിൽ ഇറാന്റെ ഏഴ് ഉപാധികൾ അംഗീകരിക്കണമെന്ന കടുത്ത നിലപാടിലാണ് ടെഹ്റാൻ.
ശത്രുക്കളുടെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടായാൽ തന്ത്രപ്രധാനമായ തിരിച്ചടി നൽകേണ്ട കേന്ദ്രങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി ഇറാൻ പുറത്തുവിട്ടിട്ടുണ്ട്.
മേഖലയിലെ പ്രധാനപ്പെട്ട പല കേന്ദ്രങ്ങളും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഹോർമൂസ് കടലിടുക്കിൽ ഇറാന്റെ മേൽക്കൈ നഷ്ടപ്പെടുത്തുന്ന മുൻകാല ഉപാധികൾ തിരുത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതിനിടെ, റഷ്യയിൽ നിന്ന് സുഖോയ് 35 യുദ്ധ വിമാനങ്ങൾ വാങ്ങുന്നതിനുള്ള അവസാന ഘട്ട
ഒരുക്കങ്ങളിലാണ് ഇറാൻ. നിലവിലുള്ള യുദ്ധ സാഹചര്യങ്ങൾ പൂർത്തിയായ ശേഷമാകും വിമാനങ്ങളുടെ കൈമാറ്റം നടക്കുക.
അതിനിടെ, യെമനിൽ യു എൻ മനുഷ്യാവകാശ ദൗത്യ സംഘത്തിലെ അംഗമായ മുഹമ്മദ് അൽ ഷാമി ഹൂത്തികളുടെ കസ്റ്റഡിയിൽ മരണപ്പെട്ടതായി ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

