കണ്ണൂര്‍: പഴയകാല രഞ്ജി ട്രോഫി ക്രിക്കറ്റ് താരം വാഹനാപകടത്തില്‍ അന്തരിച്ചു. കണ്ണൂര്‍ ഒണ്ടേന്‍പറമ്പ് മുത്തപ്പന് ക്ഷേത്രത്തിന് സമീപം സുദീപത്തില്‍ എന്‍.എം.
അമര്‍നാഥ് (ലാലേട്ടന് – 78) ആണ് മരണപ്പെട്ടത്. ക്രിക്കറ്റിന് പുറമെ മുന്‍ ബാഡ്മിന്റണ്‍, ഹോക്കി താരവും ബാഡ്മിന്റണ്‍ പരിശീലകനും എഫ്.സി.ഐ മാനേജറുമായിരുന്നു അദ്ദേഹം.
ഇന്നലെ വൈകീട്ട് 5.35-ന് തെക്കീബസാര്‍ മക്കാനിക്ക് സമീപത്തായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. അദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ കാറിടിച്ചതിനെ തുടര്‍ന്ന് ടാങ്കറിനടിയില്പ്പെടുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കുന്നു.
ടാങ്കര്‍ ലോറിയുടെ ടയര്‍ ശരീരത്തിലൂടെ കയറിപ്പോകുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. ഉടന്‍തന്നെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മലബാര്‍ ബേക്കറി ഉടമ പരേതനായ നാക്കടി മാധവന്റെയും മോട്ടില്‍ ലക്ഷ്മിയുടെയും മകനാണ്. പരേതയായ സുഗുണയാണ് ഭാര്യ.
ദീപക് അമര്‍നാഥ് മകനും ജുനി മരുമകളുമാണ്. എന്‍.എം.
പ്രേംകുമാര്‍ (റിട്ട. എയര്‍ഫോഴ്സ്), എന്‍.എം.
ശോഭന, എന്‍.എം. ഗിരിജ, എന്‍.എം.
അരുണ്‍ കുമാര്‍, എന്‍.എം. ഗീത, എന്‍.എം.
അജിത്ത് കുമാര്‍, എന്‍.എം. നന്ദകുമാര്‍, എന്‍.എം.
സ്വരൂപ് കുമാര്‍, എന്‍.എം. ജീവാനന്ദ് എന്നിവരാണ് മറ്റ് സഹോദരങ്ങള്‍.
മൃതദേഹത്തിന്റെ സംസ്കാരം നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് പയ്യാമ്പലം ശ്മശാനത്തില്‍ നടക്കും.

