ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ വീണ്ടും പ്രണയത്തിലെന്ന് റിപ്പോർട്ട്. ബെംഗളൂരു സ്വദേശിയായ യുവതിയുമായി ആമിർ ഖാൻ പ്രണയത്തിലാണെന്ന് ഫിലിം ഫെയറാണ് റിപ്പോർട്ട് ചെയ്തത്.
പുതിയ കാമുകിയെ ആമിർ തന്റെ കുടുംബത്തിന് പരിചയപ്പെടുത്തിയതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ആമിറുമായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ചാണ് ഫിലിം ഫെയർ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ബെംഗളൂരു സ്വദേശിയാണ് അവർ. സ്വകാര്യതയെ മാനിക്കേണ്ടതുകൊണ്ട് അവരുടെ വിവരങ്ങൾ പുറത്തുപറയാൻ നിർവാഹമില്ല.
എന്നാൽ ആമിർ ഈ യുവതിയെ കുടുംബത്തിന് പരിചയപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. ഈ കൂടിക്കാഴ്ച നല്ല രീതിയിൽ നടന്നുവെന്നും അടുത്തവൃത്തങ്ങൾ പറഞ്ഞു.
മുൻപ് രണ്ടുതവണ വിവാഹം കഴിച്ചയാളാണ് 59-കാരനായ ആമിർ ഖാൻ. 1986-ൽ റീനാ ദത്തയുമായിട്ടായിരുന്നു താരത്തിന്റെ ആദ്യവിവാഹം.
ഇവർക്ക് ജുനൈദ്, ഇറ എന്നിങ്ങനെ രണ്ടുമക്കളുണ്ട്. ഇരുവരും 2002-ൽ വേർപിരിഞ്ഞു.
ആമിർ ഇതിനുശേഷം 2005-ൽ സംവിധായികയായ കിരൺ റാവുവിനെ വിവാഹംചെയ്തു. ഇരുവർക്കും ആസാദ് എന്നൊരു മകനുണ്ട്.
ആമിറും കിരണും 2021-ൽ വിവാഹബന്ധം വേർപെടുത്തി. നിലവിൽ അഭിനയംരംഗത്തുനിന്ന് വിട്ടുനിൽക്കുകയാണ് ആമിർ ഖാൻ.
2022-ൽ പുറത്തിറങ്ങിയ ലാൽ സിംഗ് ഛദ്ദയാണ് താരം നായകനായി ഒടുവിലെത്തിയ ചിത്രം. സിതാരെ സമീൻ പർ എന്ന ചിത്രം സംവിധാനം ചെയ്യുന്നതിന്റെ തിരക്കിലാണ് ആമിർ ഇപ്പോൾ.
ആമിറിന്റെ തന്നെ താരേ സമീൻ പർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

