
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘എമ്പുരാന്’ സിനിമയുടെ ക്യാരക്ടര്‍ ഇന്‍ട്രോകള്‍ അവസാനത്തോട് അടുക്കുമ്പോള്‍ ആരാധകരേയും പ്രേക്ഷകരേയും ഒരുപോലെ അമ്പരപ്പിക്കുന്നു. ഇനി അഞ്ച് കഥാപാത്രങ്ങളുടെ ഇന്‍ട്രോകള്‍ മാത്രമാണ് പുറത്തുവരാനുള്ളത്. റൊമേനിയയില്‍ വേരുകളുള്ള ബ്രിട്ടീഷ് നടി ആന്‍ഡ്രിയ ടിവ്ഡാറിന്റെ ക്യാരക്ടര്‍ ഇന്‍ട്രോയാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നത്.
മിഷാല്‍ മെനുഹിന്‍ എന്ന കഥാപാത്രത്തെയാണ് ആന്‍ഡ്രിയ എമ്പുരാനില്‍ അവതരിപ്പിക്കുന്നത്. ഖുറേഷി അബ്രാമിന് പിന്നാലെ പോകുന്ന, രഹസസ്യാന്വേഷണ ഏജന്‍സിയായ എം.ഐ-6ന്റെ എസ്.എ.എസ്. ഓപ്പറേറ്റീവാണ് തന്റെ കഥാപാത്രമെന്ന് ആന്‍ഡ്രിയ പറഞ്ഞു.
പ്രേക്ഷകരെ ഞെട്ടിച്ച മറ്റൊരു ക്യാരക്ടര്‍ ഇന്‍ട്രോ കഴിഞ്ഞ ദിവസം പുറത്തുവന്ന ജെറോം ഫ്ളിന്നിന്റേതായിരുന്നു. ഗെയിം ഓഫ് ത്രോണ്‍സിലെ ബ്രോണ്‍ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനാണ് ജെറോം. എമ്പുരാനില്‍ ബോറിസ് ഒലിവര്‍ എന്ന കഥാപാത്രത്തെയാണ് ഫ്ളിന്‍ അവതരിപ്പിക്കുന്നത്. തന്റെ ഇരുപതുകളിലും മുപ്പതുകളിലും ഇന്ത്യയില്‍ പലതവണ വന്ന തനിക്ക്, എമ്പുരാനില്‍ അഭിനയിക്കാനുള്ള അവസരം സ്വന്തം വീട്ടിലേക്കുള്ള തിരിച്ചുവരവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]