
കോഴിക്കോട്: കോഴിക്കോടന്‍ അരങ്ങുകളെ വിസ്മയിച്ച എ.പി. ഉമ്മര്‍, നാടകനടനായി മാത്രമല്ല അറിയപ്പെടുന്നത്, വടക്കന്‍ വീരഗാഥയിലെ ചന്തുവിനെ തോല്‍പ്പിക്കാനുള്ള ചുരിക നിര്‍മിച്ച കൊല്ലനായിക്കൂടിയാണ്. ഇരുമ്പാണിക്കുപകരം മുളയാണിവെച്ചും പൊന്‍കാരംകൊണ്ടു വിളക്കിയും ചതിയൊളിപ്പിച്ച മാറ്റച്ചുരിക പണിതുനല്‍കിയ കൊല്ലന്.
ഇരുപതാംവയസ്സില്‍ പാട്ടുവേദികളില്‍ ഉമ്മര്‍ നിറഞ്ഞു. അന്ന് എം.എസ്. ബാബുരാജിനൊപ്പവും കോഴിക്കോട് അബ്ദുള്ഖാദറിനൊപ്പവുമെല്ലാം പാടി. പിന്നീട് നാടകത്തിലെത്തി. ആഹ്വാന്‍ സെബാസ്റ്റ്യനായിരുന്നു ഉമ്മറിന്റെ ഗുരു. അതിനെക്കുറിച്ച് ഉമ്മര്‍തന്നെ ഒരുപാട് കഥകള്‍ പങ്കുവെച്ചിട്ടുണ്ട്.
ഒരിക്കല്‍ ആഹ്വാന്‍ സെബാസ്റ്റ്യനും ഉമ്മറും കണ്ടുമുട്ടി. ഒരു പാട്ട് കേള്‍ക്കണമെന്ന് സെബാസ്റ്റ്യന്‍ ഉമ്മറിനോടുപറഞ്ഞു. നാളെ ടൗണ്‍ഹാളില്‍ വന്നോളൂവെന്ന് ഉമ്മര്‍. അത് പോരെന്നുപറഞ്ഞപ്പോള് അതുമതിയെന്ന് ഉമ്മര്‍. ഉടന്‍ സെബാസ്റ്റ്യന്‍ കീശയില്‍നിന്ന് ഒരു കത്തിയെടുത്ത് ഉമ്മറിന്റെ കഴുത്തില്‍വെച്ചു. അതോടെ ഉമ്മര്‍ പാടി. ഇരുവരും തമ്മിലുള്ള ആത്മബന്ധം തുടങ്ങിയത് ആ കത്തിമുനയില്നിന്നാണ്.
ആഹ്വാന്‍ സെബാസ്റ്റ്യന്റെ മ്യൂസിക്കല്‍ തിയേറ്റേഴ്സിലെത്തിയതോടെ ഉമ്മര്‍ നാടകങ്ങളില്‍ സജീവമായി. പല നാടകങ്ങള്‍ക്കും പാട്ടെഴുതി. വാസു പ്രദീപിന്റെ പ്രദീപ് ആര്‍ട്സില്‍ ജോലിനോക്കുമ്പോഴാണ് സെബാസ്റ്റ്യന്‍ അവിടെയെത്തുന്നതും പുതിയ നാടകസമിതിയെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതും.
എ.പി. ഉമ്മര്‍
വാസു പ്രദീപിന്റെ കണ്ണാടിക്കഷ്ണങ്ങള്‍ എന്നനാടകത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. കെ.ടി., ടി. ദാമോദരന്‍, എം.ടി. എന്നിവര്‍ ചേര്‍ന്നെഴുതിയ വഴിയമ്പലം നാടകത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. രാത്രിസൂര്യന്, റബ്ബിന് കല്‍പ്പന, രാഗവും രോഗവും, ലോറി ഡ്രൈവര്‍, അഗ്നിവര്‍ഷം എന്നീ നാടകങ്ങള്‍ രചിച്ചു. യു.എ. ഖാദറിന്റെ മാണിക്യം വിഴുങ്ങിയ കണാരന് ശ്രദ്ധേയമായ നാടകമാണ്. ടി. ദാമോദരന്റെ പഴശ്ശിരാജ നാടകം കോഴിക്കോട് കലയ്ക്കുവേണ്ടി സംവിധാനംചെയ്തു. ആര്.കെ. നായരോടൊപ്പം ഹരിഹരന്റെ സിനിമകളുടെ പിന്നണിയിലും പ്രവര്‍ത്തിച്ചു. ആരണ്യകം, ദീപസ്തംഭം മഹാശ്ചര്യം, സര്‍ഗം, ആദിമധ്യാന്തം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.
അനുശോചിച്ചു
അനുശോചനയോഗത്തില്‍ റങ്കൂണ്‍ റഹ്മാന് അധ്യക്ഷനായി. പുരുഷന് കടലുണ്ടി, എം.എം. മഠത്തില്‍, മമ്മൂട്ടി മാത്തോട്ടം, ജയന് കടലുണ്ടി, റോയ്സണ്‍, ടി.എന്‍. രഘുനാഥ്, കെ.ടി. ആനന്ദ്, ഇസ്മായില്‍ ഉള്ള്യേരി, റാണി ദിവാകരന്, എം.എ. നാസര്‍ എന്നിവര്‍ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]