
ചെന്നൈ: തമിഴ് ചലച്ചിത്രതാരങ്ങളുടെ സംഘടനയായ നടികർ സംഘത്തിന്റെപേരിൽ ഓൺലൈനായി പണപ്പിരിവ് നടത്തുന്നുവെന്ന് പരാതി.
നടികർ സംഘത്തിന്റെ ഉടമസ്ഥതയിൽ ചെന്നൈ ടി നഗറിലുള്ള സ്ഥലത്ത് കെട്ടിടംനിർമിക്കുന്നതിന് പണം വേണമെന്നുപറഞ്ഞ് പിരിവുനടത്തുന്നുവെന്നാണ് സംഘടനാപ്രസിഡന്റും നടനുമായ നാസർ, ചെന്നൈ സിറ്റി പോലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നത്. നാസറിന്റെപേരിലാണ് പലർക്കും അഭ്യർഥന അയയ്ക്കുകയും പണംവാങ്ങുകയും ചെയ്യുന്നത്.
ഏഴുവർഷംമുമ്പാണ് ടി നഗറിൽ നടികർ സംഘം കെട്ടിടസമുച്ചയത്തിന്റെ നിർമാണം ആരംഭിച്ചത്. എന്നാൽ, കോവിഡ് അടക്കമുള്ള കാരണങ്ങളാലും സാമ്പത്തിക പ്രശ്നംമൂലവും പണി മുടങ്ങുകയായിരുന്നു.
താരങ്ങളായ വിജയ്, കമൽഹാസൻ, തമിഴ്നാട് കായികമന്ത്രി ഉദയനിധി സ്റ്റാലിൻ തുടങ്ങിയവർ ഒരോ കോടി രൂപവീതം സംഭാവനചെയ്തതോടെ കഴിഞ്ഞിടയ്ക്ക് പണി പുനരാരംഭിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് തട്ടിപ്പുനടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]