കൊച്ചി ∙ ആദരമർപ്പിച്ച് അദ്ദേഹത്തിന്റെ പേരിലുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഇന്ത്യയിലെത്തി. വിടി–ആർഎൻടി എന്ന ബോയിങ് മാക്സ് വിമാനത്തിലെ ആർഎൻടി രത്തൻ നവൽ ടാറ്റയെ ആണ് പ്രതിനിധീകരിക്കുന്നത്.
ഈ വിമാനം വിഷനറി എയർക്രാഫ്റ്റ് എന്ന പേരിലാകും അറിയപ്പെടുക.189 ഇക്കോണമി സീറ്റുകളുള്ള വിമാനം ബോയിങ്ങിൽ തന്നെയാണ് പൂർണമായും ഡിസൈൻ ചെയ്തിരിക്കുന്നത്. ഇനി ബോയിങ്ങിൽ നിന്ന് എയർ ഇന്ത്യ എക്പ്രസ് ഫ്ലീറ്റിന്റെ ഭാഗമാകാൻ പോകുന്ന 147 വിമാനങ്ങളും ഈ മാതൃകയിലായിരിക്കും.
ലെതർ കുഷ്നുള്ള സീറ്റുകൾക്കിടയിൽ 29 ഇഞ്ചാണ് അകലം.
കാബിനകത്ത് ശബ്ദം കുറവായിരിക്കും. രത്തൻ ടാറ്റയുടെ 87–ാം പിറന്നാളായ ഡിസംബർ 28ന് ഐസ്ലാൻഡിനു മുകളിലൂടെ പറന്ന് സിയാറ്റിലിൽ നിന്ന് ന്യൂഡൽഹിയിൽ എത്തിയ വിമാനത്തെ ജീവനക്കാർ വരവേറ്റു.
ജെആർഡി ടാറ്റയുടെ പേരിലുള്ള വിടി–ജെആർഡി വിമാനവും എയർഇന്ത്യ എക്സ്പ്രസിന്റെ പക്കലാണിപ്പോൾ. നേരത്തെ എയർ ഏഷ്യ ഇന്ത്യയുടെ ഭാഗമായിരുന്ന ഈ വിമാനത്തിന് പയനിയർ എന്നാണ് പേര്.
എയർ ഏഷ്യ ലയനത്തോടെ ഇത് എയർ ഇന്ത്യ എക്സ്പ്രസിന്റെ നിരയിലെത്തി. ജനുവരിയിൽ പുതിയ വിമാനം യാത്രക്കൊരുങ്ങും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

