ഇറാനും അമേരിക്കയും ഒരു പോലെ ‘കണ്ണടച്ചു’. മറ്റു കപ്പലുകൾക്ക് നേരെ നടന്നതു പോലുള്ള ആക്രമണങ്ങളൊന്നും ഉണ്ടായില്ല.
റഷ്യൻ ശതകോടീശ്വരന്റെ 4700 കോടി രൂപ വിലവരുന്ന ആഡംബര നൗക (യാട്ട്) ഹോർമുസ് കടന്നു. അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ വ്യവസായിയായ അലക്സി മൊർദാശോവിന്റെ ഉടമസ്ഥതയിലുള്ള ‘നോർഡ് സൂപ്പർ യാട്ട്’ ശനിയാഴ്ചയാണ് ഹോർമുസ് കടന്നത്.
വെള്ളിയാഴ്ച രാത്രിയോടെ ദുബായ് മറീനയിൽ നിന്ന് തിരിച്ച യാട്ട് ഒരു തടസവും കൂടാതെ ഹോർമുസ് കടലിടുക്ക് കടന്നു ഞായറാഴ്ച രാവിലെ ഒമാനിൽ എത്തിയതായി ഷിപ്പിങ് രേഖകൾ പറയുന്നു. റഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ കൂടിയാണ് മൊർദാശോവ്.
ഹോർമുസ് കടക്കുമ്പോൾ അദ്ദേഹം നൗകയ്ക്കുള്ളിൽ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
നിലവിൽ ഇറാനുമായി ബന്ധമുള്ള കപ്പലുകളെ യുഎസും മറ്റു കപ്പലുകളെ ഇറാനും ഹോർമുസിൽ തടയുകയാണ്. സ്വകാര്യ നൗകകൾ പോലും ഈ മേഖലയിൽ കൂടി സഞ്ചരിക്കുന്നില്ല.
ഇതിനിടിൽ എങ്ങനെയാണ് നോർഡിന് ഹോർമുസ് താണ്ടാനുള്ള അനുമതി ലഭിച്ചതെന്ന കാര്യം വ്യക്തമല്ല. ഇക്കാര്യത്തിൽ മോർദാശോവിന്റെ വക്താവ് പ്രതികരിക്കാനും തയാറായിട്ടില്ല.
യുഎസുമായുള്ള യുദ്ധം പരിഹരിക്കാനുള്ള ചർച്ചകൾക്കായി ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി റഷ്യയിലെത്തിയതിന് പിന്നാലെയാണ് യാട്ട് ഹോർമുസ് കടന്നതെന്നും ശ്രദ്ധേയം.
ആരാണ് മൊർദാശോവ്
റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുട്ടിനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യവസായിയാണ് മൊർദാശോവ്. ഫോബ്സ് പട്ടിക പ്രകാരം ലോക സമ്പന്നരില് 58-ാം സ്ഥാനം.
3690 കോടി ഡോളറാണ് ആസ്തി. സോവിയറ്റ് യുഗത്തിന് ശേഷം റഷ്യയിൽ സെവർസ്റ്റൽ എന്ന സ്റ്റീൽ നിർമാണ കമ്പനിയിലൂടെയാണ് മൊർദാശോവിന്റെ വളർച്ച.
മിൽ ജീവനക്കാരന്റെ മകനായിരുന്ന മൊർദാശോവിന്റെ വളർച്ച അതിവേഗമായിരുന്നു. ഹോസ്പിറ്റാലിറ്റി, മൈനിങ് തുടങ്ങിയ മേഖലകളിലും വമ്പൻ ബിസിനസുകളുണ്ട്.
2022 യുക്രെയിൻ യുദ്ധം തുടങ്ങിയതോടെ യുഎസ് ഉപരോധം മൊർദാശോവിനെയും തേടിയെത്തി.
പിന്നാലെ തന്റെ പേരിലുണ്ടായിരുന്ന സ്വത്തുക്കളെല്ലാം മറ്റ് പേരുകളിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്. ഹോർമുസ് കടന്ന ആഡംബര യാട്ടും യഥാർത്ഥത്തിൽ മൊർദാശോവിന്റെ പേരിലുള്ളതല്ല.
മൊർദാശോവിൻറെ ഭാര്യയുടെ കമ്പനിയുടെ പേരിൽ 2022ൽ രജിസ്റ്റർ ചെയ്തതാണിത്.
നോർഡ്
ലോകത്തിലെ ഏറ്റവും ആഡംബരം നിറഞ്ഞ നൗകകളിൽ ഒന്നാണിത്. 50 കോടി ഡോളറാണ് വില.
141.6 മീറ്ററാണ് നീളം. 20ലധികം മുറികളുണ്ട്.
നീന്തൽക്കുളം, ഹെലിപ്പാഡ്, സബ് മറൈൻ തുടങ്ങിയ സൗകര്യങ്ങളും നൗകയിലുണ്ട്. ഇറ്റാലിയൻ ഡിസൈനിലാണ് നൗകയുടെ അകവും പുറവും തയാറാക്കിയിരിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

