ഊന്നൽ പ്രായോഗികതയ്ക്ക്
ശമ്പളം കൂട്ടും, സമയം വേണം
ഈയിടെയാണ് കൂട്ടിയത്. കേന്ദ്രത്തിൽനിന്നുള്ള വരുമാനത്തിൽ 50,000 കോടിയുടെ കുറവു വന്നിട്ടുണ്ട്.
വർധിപ്പിച്ച പെൻഷൻ കൃത്യമായി കൊടുക്കുന്നതിനാണ് മുൻഗണന. ഇതുവരെ 55,000 കോടി രൂപയാണ് ക്ഷേമപെൻഷൻ വിതരണം ചെയ്യാൻ മാത്രം ഇൗ സർക്കാർ ചെലവിട്ടത്.
ഇനി വർധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. പുതുതായി കൊണ്ടുവന്ന സ്ത്രീ സുരക്ഷാ പെൻഷൻ, കണക്ട് ടു വർക്ക് എന്നിവയ്ക്കായി മാത്രം വർഷം 4,000 കോടി രൂപയുടെ ബാധ്യത സർക്കാരിന് ഏറ്റെടുക്കാനുണ്ട്. പറഞ്ഞതിനെക്കാൾ അധികം ക്ഷേമരംഗത്ത് ചെയ്തിട്ടുണ്ട്.
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും കാര്യത്തിൽ പോസിറ്റീവായ തീരുമാനങ്ങൾ വരും. ബജറ്റിൽ പ്രഖ്യാപിച്ചാലും പരിഷ്കരിച്ച ശമ്പളം നൽകുന്നതിനു മുൻപ് ചില സാങ്കേതിക കാര്യങ്ങൾകൂടി പൂർത്തിയാക്കാനുണ്ട്.
ശമ്പള പരിഷ്കരണ കുടിശിക കൊടുത്തു തീർക്കാൻ സർക്കാർ നടപടിയെടുത്തിട്ടുണ്ട്. ക്ഷാമബത്ത കുടിശിക കുറച്ചു കൊടുത്തുതീർക്കാനുണ്ട്.
അതു നൽകും. കേന്ദ്ര ധനകാര്യ കമ്മിഷനിൽനിന്നു കൂടുതൽ വിഹിതം കിട്ടിയാൽ പ്രതീക്ഷിക്കുന്നതിനെക്കാൾ കൂടുതൽ ജനങ്ങൾക്കു കൊടുക്കാൻ പറ്റും.
വേഗ റെയിൽപാത സംബന്ധിച്ച കേന്ദ്രപദ്ധതിയുടെ വിശദാംശങ്ങൾ വന്നശേഷം തീരുമാനമെടുക്കും. ട്രെയിനിനു വേഗം വേണം എന്നതാണ് കേരളത്തിന്റെ ആവശ്യം.
വിവാദം മതിയോ? വികസനം വേണ്ടേ?
വികസനം വിട്ട് വിവാദം മാത്രം ചർച്ച ചെയ്യുന്നതു ദൗർഭാഗ്യകരമാണ്.
ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനാണ് രാഷ്ട്രീയം. എല്ലാ തിരഞ്ഞെടുപ്പു വരുമ്പോഴും ഇതാണവസ്ഥ.
അങ്ങോട്ടും ഇങ്ങോട്ടും പറയേണ്ട കാര്യങ്ങളല്ല പലരും പറയുന്നത്.
1.40 കോടിക്കു മുഖ്യമന്ത്രിക്കു കാർ വാങ്ങാൻ തീരുമാനിച്ചു എന്നു പലരും വാർത്ത കൊടുത്തു. ആ കാർ മുഖ്യമന്ത്രിക്കു വേണ്ടി വാങ്ങാനല്ല ഫയൽ വന്നത്.
അത് ആഭ്യന്തര സുരക്ഷയുടെ ഭാഗമായി വാങ്ങാൻ തീരുമാനിച്ചതാണ്.
അമിത ആത്മവിശ്വാസം തിരിച്ചടിയായി
തുടർഭരണമെന്ന ആത്മവിശ്വാസം വലിയ തോതിൽ കുറഞ്ഞിട്ടൊന്നുമില്ല. പക്ഷേ, നല്ല തോതിൽ ജോലി ചെയ്യണം എന്ന തിരിച്ചറിവ് ഞങ്ങൾക്കുണ്ടായിട്ടുണ്ട്.
ജനങ്ങളെ കാര്യമായി തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിക്കു പ്രധാന കാരണം അമിത ആത്മവിശ്വാസമാണ്.
2,000 രൂപ പെൻഷൻ കൊടുത്തതിനാൽ ജനം വോട്ടു ചെയ്യുമെന്നു കരുതി. അതു മാത്രം പോരാ.
നല്ല രീതിയിൽ പ്രചാരണംകൂടി വേണ്ടിയിരുന്നു. തോൽക്കുമെന്നു കരുതി കഠിനമായി പ്രവർത്തിച്ച ഇടങ്ങളിൽ ജയിക്കാനായി.
തിരുത്താനുള്ള അവസരമാണ് തദ്ദേശഫലം തന്നത്.
നെഞ്ചോടുചേർക്കുന്ന പദ്ധതികൾ
എനിക്ക് എന്നും സന്തോഷവും സംതൃപ്തിയും തരുന്ന ചില പദ്ധതികളുണ്ട്. ഏറ്റവും പ്രധാനപ്പെട്ടത് ക്ഷേമ പെൻഷൻ വിതരണം തന്നെയാണ്.
അതിദാരിദ്ര്യ നിർമാർജനം, പരമ്പരാഗത വ്യവസായമേഖലയെ രക്ഷിച്ചെടുക്കൽ, കെഎസ്ആർടിസിയിലെ കൃത്യമായ ശമ്പളവിതരണം, വിഴിഞ്ഞം പദ്ധതിയുടെ പൂർത്തീകരണം, കിഫ്ബിയുടെ ഭംഗിയായ നടത്തിപ്പ്, മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി എന്നിവയെല്ലാം അക്കൂട്ടത്തിലുണ്ട്. പിന്നെ, മദ്യത്തിനു വില വർധിപ്പിച്ചിട്ടില്ല.
അത് മറ്റു ലഹരിവസ്തുക്കളുടെ വ്യാപനം തടയാൻകൂടിയായിരുന്നു; മദ്യത്തെ പ്രോത്സാഹിപ്പിക്കാനല്ല.
എപ്പോഴും ടെൻഷനുള്ള വകുപ്പ്
എപ്പോഴും ടെൻഷനുള്ള വകുപ്പാണിത്. കഴിഞ്ഞമാസം കേന്ദ്രത്തിൽനിന്നു വന്ന കത്തു കണ്ട് തളർന്നുപോയി.
ഒറ്റയടിക്ക് 6,000 കോടി രൂപയാണ് വെട്ടിക്കുറച്ചത്. അത്തരം സംഭവങ്ങൾ വലിയ ടെൻഷനുണ്ടാക്കും.
വിവിധ വകുപ്പുകളിൽനിന്നുള്ള ആവശ്യങ്ങളും തുടരെയുണ്ടാകും.
മുഴുവൻ സമയവും മനസ്സും ശരീരവും അർപ്പിച്ചാലേ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാനാകൂ. എന്നാലും ഒരു കാര്യം നടപ്പാക്കിക്കഴിയുമ്പോൾ ഉണ്ടാകുന്ന സന്തോഷം വലുതാണ്.
പറഞ്ഞ കാര്യം ചെയ്യാൻ പറ്റണം. ചെയ്യാൻ പറ്റാത്തതു പറയാൻ കഴിയില്ല.
കാരണം തുടർഭരണം ലക്ഷ്യമിട്ടാണ് ഇൗ സർക്കാർ മുന്നോട്ടുപോകുന്നത്. പ്രായോഗികമായ ബജറ്റ് ഇത്തവണ പ്രതീക്ഷിക്കാം.
തിരുത്താനും പലതുണ്ട്
പലരും പറയുന്ന മേഖലയിൽ അല്ല ധൂർത്ത് നടക്കുന്നത്.
കെട്ടിടങ്ങളിൽ അനാവശ്യമായ ഡിസൈൻ കാരണം പണം നഷ്ടപ്പെടുന്നുണ്ട്. നിയമസഭാംഗങ്ങൾക്കുള്ള ഫ്ലാറ്റ് നിർമാണത്തിൽ ഇടപെട്ട് 15% ചെലവു കുറയ്ക്കാൻ കഴിഞ്ഞു.
സർക്കാരിനു സാമ്പത്തിക പ്രതിസന്ധിയുണ്ട്. 30,000 കോടി രൂപയെങ്കിലും കിട്ടിയാൽ തീരുന്ന പ്രശ്നമേ ഇപ്പോഴുള്ളൂ.
ബുദ്ധിമുട്ടുകൾക്ക് ഇടയിലും സർക്കാർ ജനങ്ങൾക്കു കൊടുക്കേണ്ടത് പരമാവധി നൽകിയിട്ടുണ്ട്.
കേന്ദ്രത്തിൽനിന്നുള്ള നിസ്സഹകരണമാണ് പല തീരുമാനങ്ങളും സമയബന്ധിതമായി നടപ്പാക്കാൻ കഴിയാത്തതിനു കാരണം. കിഫ്ബി ഇനി ഏറ്റെടുക്കുന്ന പദ്ധതികൾ പലതും വരുമാനം ഉറപ്പാക്കുന്നതാകും.
ഇപ്പോൾത്തന്നെ ചില പദ്ധതികളിൽനിന്നു വരുമാനം ലഭിക്കുന്നുണ്ട്. കിഫ്ബി സജീവമായി തുടരും.
സ്വകാര്യ സർവകലാശാലകളിൽ ചില കാര്യങ്ങൾ പൂർത്തിയാക്കാനുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച 100 കോളജുകളിൽ 18 എണ്ണം കേരളത്തിലാണ്.
ഡിജിറ്റൽ സർവകലാശാല ഒട്ടേറെ കാര്യങ്ങളിൽ ഒന്നാം സ്ഥാനത്താണ്. നികുതി കൊടുക്കണം എന്ന തോന്നൽ ജനങ്ങൾക്കില്ലാത്തത് കേരളത്തിലെ ഒരു പ്രശ്നമാണ്.
അതു മാറണം. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

