ക്രിസ്മസ് ദിനത്തിൽ ഡിന്നറും കഴിച്ചിറങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ ഗേൾഫ്രണ്ടിനൊപ്പം റസ്റ്ററന്റിൽ നിന്ന് പുറത്തുവരുന്നതും കാത്തിരുന്നത് നൂറുകണക്കിന് ആരാധകർ. സെൽഫി എടുക്കണം; ഒന്നു തൊടണം.
അതുതന്നെ ലക്ഷ്യം. കാറിലേക്ക് നടക്കുന്നതിനിടെ പറ്റാവുന്ന സെൽഫിക്കൊക്കെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ കൂടിയായ പാണ്ഡ്യ നിന്നുകൊടുത്തു.
കാറിനടുത്ത് എത്തിയിട്ടും ചിലർ വിട്ടില്ല.
പാണ്ഡ്യ സംയമനത്തോടെ പറഞ്ഞു – ‘‘ആവശ്യത്തിന് ഫോട്ടോ നിങ്ങൾ എടുത്തല്ലോ. നിങ്ങൾക്ക് എത്രയെണ്ണം വേണം’’.
ഇതും പറഞ്ഞ് പാണ്ഡ്യ കാറിൽ കയറാനൊരുങ്ങിയപ്പോൾ മറ്റൊരു ആരാധകൻ സെൽഫി ചോദിച്ച് രംഗത്തെത്തി. പക്ഷേ, അയാൾക്ക് സെക്യൂരിറ്റികളുടെ ബാഹുല്യംമൂലം പണ്ഡ്യയ്ക്ക് അടുത്തെത്താൻ പോലും പറ്റിയില്ല.
നിരാശമൂലം അയാൾ അലറി – ‘‘ഗോ ടു ഹെൽ’’ (പോയി തുലയൂ).
അതുകേട്ടെങ്കിലും ഹാർദിക് പാണ്ഡ്യ പ്രതികരിക്കാൻ നിന്നില്ല. കാറിൽ കയറി സ്റ്റാൻഡ് വിട്ടു.
ഇതൊക്കെയാണെങ്കിലും ഹാർദിക് പാണ്ഡ്യയെ ഏവർക്കും ഇഷ്ടമാണ്. അത് അദ്ദേഹത്തിന്റെ ക്രിക്കറ്റ് താരമെന്ന നിലയിലെ മികച്ച ഓൾ-റൗണ്ടർ പ്രകടനം മാത്രമല്ല, നല്ല സ്റ്റൈലിഷ് ലുക്കുകൊണ്ട് കൂടിയുമാണ്.
പാണ്ഡ്യയെ തേടി ഒട്ടേറെ കമ്പനികളുടെ അംബാസഡർ പദവികൾ എത്തുന്നതിന് പിന്നിലെ കാരണവും വേറെയല്ല.
ഇന്ത്യയിലെ ഇപ്പോഴത്തെ ഏറ്റവും സമ്പന്നരായ 10 ക്രിക്കറ്റ് താരങ്ങളെ പരിഗണിച്ചാൽ അതിൽ ഹാർദിക് പാണ്ഡ്യയുണ്ട്. ഏകദേശം 100 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി.
ബിസിസിഐയുടെ വാർഷിക കരാർ പ്രകാരം ഗ്രേഡ് എയിലാണ് പാണ്ഡ്യയുള്ളത്. ഇതുപ്രകാരം വർഷം 5 കോടി രൂപ അദ്ദേഹത്തിന് ലഭിക്കും.
ഐപിഎൽ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യൻസ് പ്രതിവർഷം 15 കോടിയാണ് അദ്ദേഹത്തിന് നൽകുന്നത്.
2015ൽ മുംബൈ ഇന്ത്യൻസിൽ ചേർന്നപ്പോൾ ആദ്യ സീസണിൽ ഹാർദിക് പാണ്ഡ്യയ്ക്ക് കിട്ടിയത് 10 ലക്ഷം രൂപയായിരുന്നു. 2022ൽ പാണ്ഡ്യയെ ഗുജറാത്ത് ടൈറ്റൻസ് റാഞ്ചിയത് 15 കോടി രൂപയ്ക്ക്.
ആ കൊല്ലം ഗുജറാത്ത് കപ്പും ഉയർത്തിയത് പാണ്ഡ്യയ്ക്ക് നേട്ടമായി. പിന്നാലെ വീണ്ടും മുംബൈയിലെത്തിയ ഹാർദിക്, വൈകാതെ ടീമിന്റെ ക്യാപ്റ്റനുമായി.
മോൺസ്റ്റർ എനർജി, ഡ്രീം 11, ജില്ലറ്റ്, ഹ്യുണ്ടായ്, ഗൾഫ് ഓയിൽ, ബോട്ട്, ഓപ്പോ, റിലയൻസ് റീട്ടെയ്ൽ തുടങ്ങി നിരവധി കമ്പനികളുടെ ബ്രാൻഡ് അംബാസഡറാണ് ഹാർദിക്.
𝗚𝘂𝘆𝘀, 𝘁𝗵𝗶𝘀 𝗶𝘀 𝗴𝗲𝘁𝘁𝗶𝗻𝗴 𝗧𝗢𝗢 𝗠𝗨𝗖𝗛 🤬🙏
A fan tried to approach Hardik Pandya for a selfie but couldn’t get close. 𝗙𝗮𝗻: 𝗕𝗛𝗔𝗔𝗗 𝗠𝗘 𝗝𝗔𝗢 (Go to Hell) 😡
𝗛𝗮𝗿𝗱𝗶𝗸: Either didn’t hear it, or heard it and chose to ignore.
This incident happened… ഓരോ ബ്രാൻഡിൽ നിന്നും ഒരുകോടി രൂപവരെ അദ്ദേഹം വാങ്ങുന്നുണ്ട്. ഇതിനുപുറമേ, ഉദ്ഘാടനം പോലുള്ള ചടങ്ങുകൾക്കായി പോകുമ്പോൾ വാങ്ങുന്നത് 50 ലക്ഷം രൂപമുതൽ ഒരുകോടി വരെ.
ടിവി പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്നും ഒരുകോടി രൂപവരെ ലഭിക്കുന്നു.
ഇതിനെല്ലാം പുറമേ ബറോഡ, മുംബൈ എന്നിവിടങ്ങളിലായി കോടികൾ മതിക്കുന്ന വീടുകളും അദ്ദേഹത്തിനുണ്ട്. അറീറ്റോ, സോൾഡ്സ്റ്റോർ തുടങ്ങി നിരവധി കമ്പനികളുടെ ഓഹരികളിലും ഹാർദിക് പാണ്ഡ്യ നിക്ഷേപം നടത്തിയിട്ടുണ്ട്.
പാണ്ഡ്യയുടെ വാഹനശേഖരത്തിൽ ഔഡി 6, ലംബോർഗിനി ഹുറാകാൻ, റേഞ്ച് റോവർ വോഗ്, ജീപ് കോംപസ്, റോൾസ് റോയ്സ്, പോർഷ കയേൻ, മെഴ്സിഡീസ് ജി വാഗൺ എന്നിവയുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

