പ്രവചനങ്ങളെയെല്ലാം നിഷ്പ്രഭമാക്കി അതിവേഗ മുന്നേറ്റത്തിൽ സ്വർണം. പ്രമുഖ യുഎസ് ധനകാര്യ സ്ഥാപനമായ ഗോൾഡ്മാൻ സാക്സ് 2026 ഡിസംബറോടെ രാജ്യാന്തര സ്വർണവില ഔൺസിന് 4900 ഡോളർ എത്തുമെന്ന് പ്രവചിച്ചിരുന്നു.
പ്രവചനം പൊളിഞ്ഞു! 2026 ജനുവരിയിൽ തന്നെ സ്വർണം ആ സംഖ്യ ഭേദിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച വില 4903 ഡോളറിൽ എത്തി.
JUST IN: Goldman Sachs raises its gold price target to $5,400 by the end of 2026
സ്വർണക്കുതിപ്പ് സ്പീഡ് കൂടുതലാണെന്ന് മനസ്സിലാക്കിയ ഗോൾഡ്മാൻ സാക്സ്, പുതിയ പ്രവചനവും നടത്തി. 2026 ഡിസംബറിൽ വില 5400 ഡോളറിലെത്തും!
എന്നാൽ, നിലവിലെ ട്രെൻഡ് ആണ് തുടരുന്നതെങ്കിൽ 5400 അല്ല 6000 കടക്കുമെന്ന് പ്രവചിക്കുന്നവരുണ്ട്; അതിലൊന്നാണ് വോൾസ്ട്രീറ്റ്. മറ്റൊരു ധനകാര്യ സ്ഥാപനമായ ജെഫറീസിന്റെ പ്രവചനം 6600 ഡോളറാണ്.
അതിരിക്കട്ടെ, ‘രാജ്യാന്തരം’ ഇങ്ങനെ ബ്രേക്കില്ലാതെ കുതിക്കുമ്പോൾ കേരളത്തിൽ സ്വർണം വാങ്ങാൻ എന്തുവില വരും? നിലവിൽ രാജ്യാന്തര സ്വർണവിലയുള്ള ഔൺസിന് 4988.56 ഡോളറിൽ.
രാജ്യാന്തര വിലയിൽ ഓരോ ഡോളർ ഉയരുമ്പോഴും കേരളത്തിൽ ഗ്രാമിന് 2 രൂപയോ രണ്ടര രൂപയോ കൂടാം. യുഎസ് ഡോളറിനെതിരെ രൂപ കൂടുതൽ ദുർബലമായാൽ അതും സ്വർണവില കൂടാനിടയാക്കും.
സ്വർണത്തിന്റെ ഇറക്കുമതിച്ചെലവ് കൂടുമെന്നതാണ് കാരണം.
WALL STREET’S $6,600 GOLD CALLS: THE 2026 CONSENSUS IS STUNNINGLY BULLISH
A roundup of major bank forecasts for 2026 reveals a striking consensus. The rally is outpacing even the boldest predictions.
THE 2026 PRICE TARGETS: A SPECTRUM OF BULLISHNESS ✅ Goldman Sachs: $4,900… നിലവിൽ കേരളത്തിൽ ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന സംഘടനയായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം വില 14,690 രൂപയാണ്.
പവന് 1,17,520 രൂപയും. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്.
പണിക്കൂലിയും (മിനിമം 10% കണക്കാക്കിയാൽ) ജിഎസ്ടിയും (3%) ഹോൾമാർക്ക് ഫീസും (45 രൂപ+18% ജിഎസ്ടി) ചേർത്താൽതന്നെ നിലവിൽ ഒരു പവൻ ആഭരണം വാങ്ങാൻ 1.25 ലക്ഷം രൂപയിലധികം വേണം.
ഗോൾഡ്മാൻ സാക്സ് പറയുന്നതുപോലെ രാജ്യാന്തരവില 5400 ഡോളറിൽ എത്തിയെന്ന് കരുതുക. പണിക്കൂലിയും ജിഎസ്ടിയും മറ്റും കൂടാതെതന്നെ കേരളത്തിൽ പവൻവില 1.25 ലക്ഷം രൂപ കടക്കും.
പണിക്കൂലിയും നികുതിയും ചേർന്നാലുള്ള വില 1.35 ലക്ഷത്തിനടുത്തുമെത്തും. രാജ്യാന്തരവില 6000 ഡോളർ ഭേദിച്ചാൽ പവൻ ഒന്നരലക്ഷം കടന്നുംകുതിക്കും.
ഇതിനിടെ കേരളത്തിൽ സ്വർണവില ‘രണ്ടു തട്ടിൽ’ എത്തിയിട്ടുമുണ്ട്. എകെജിഎസ്എംഎയുടെ വിലയിൽ നിന്ന് വ്യത്യസ്തമാണ് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) നിർണയിച്ച വില.
ഇവർ ഗ്രാമിന് ഈടാക്കുന്നത് 14,540 രൂപ. പവന് 1,16,320 രൂപയും.
സ്വർണത്തിൽ ‘അർമാഡ’
ഡിമാൻഡ് കൂടുന്നതാണ് സ്വർണവില കുതിച്ചുയരാൻ പ്രധാനകാരണം.
ആഭരണത്തിനല്ല, ‘സുരക്ഷിത നിക്ഷേപം’ (സേഫ്-ഹാവൻ) എന്നോണം സ്വർണനിക്ഷേപ പദ്ധതികൾ, സ്വർണക്കട്ടികൾ എന്നിവയ്ക്കാണ് ആവശ്യക്കാർ ഏറുന്നത്.
∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഗ്രീൻലൻഡ് വേണമെന്ന പിടിവാശി തുടരുന്നത് യുഎസും യൂറോപ്പും തമ്മിൽ തെറ്റാൻ ഇടയാക്കിയിട്ടുണ്ട്. തന്റെ ആവശ്യത്തിനൊപ്പം നിൽക്കാത്ത യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ ട്രംപ് കനത്ത തീരുവ പ്രഖ്യാപനം നടത്തിയത് പ്രശ്നം കൂടുതൽ വഷളാക്കി.
ട്രംപ് പിന്നീട് മലക്കംമറിഞ്ഞു; തീരുവ ഈടാക്കില്ലെന്ന് പ്രഖ്യാപിച്ചു. പക്ഷേ, യുഎസ്-യൂറോപ്പ് ഭിന്നത തുടരുകയാണ്.
∙ ഇതിനിടെ, ഇറാനെ ഉന്നമിട്ട് യുഎസ് ‘അർമാഡ’ പുറപ്പെട്ടതായി ട്രംപ് പറഞ്ഞതും തിരിച്ചടിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയതും ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് കൂടുതൽ ആശങ്കയായി.
വിമാനവാഹിനി കപ്പലുകളുടെ നേതൃത്വത്തിലുള്ള വൻ പടയെയാണ് ‘അർമാഡ’ എന്നു വിളിക്കുന്നത്. യുദ്ധക്കപ്പലുകൾ, അന്തർവാഹിനികൾ, അനുബന്ധ വെസ്സലുകൾ, വൻ ആയുധശേഖരങ്ങൾ, യുദ്ധവിമാനങ്ങൾ, സൈനികർ തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് അർമാഡ.
∙ റഷ്യയും യുക്രെയ്നും തമ്മിലെ യുദ്ധം അവസാനിപ്പിക്കാൻ അബുദാബിയിൽ ചർച്ച തുടരുകയാണ്.
ഇതിനിടയിലും റഷ്യ യുക്രെയ്നിൽ വ്യാപക ആക്രമണം നടത്തി.
∙ ഇത്തരം ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ ആഗോള സാമ്പത്തിക, വ്യാപാര മേഖലകളിലും കറൻസി വിനിമയനിരക്കിലും ഓഹരി വിപണികളിലും വിതയ്ക്കുന്ന ആശങ്കകളാണ് സ്വർണത്തിന് നേട്ടമാകുന്നത്.
∙ നിക്ഷേപകർ ഓഹരിയെയും കറൻസികളെയും കൈവിട്ട് സ്വർമം വാങ്ങിക്കൂട്ടുന്നു. പല രാജ്യങ്ങളുടെയും കേന്ദ്രബാങ്കുകൾ ഡോളറിനുപകരം ഇപ്പോൾ വിദേശനാണയ ശേഖരത്തിലേക്ക് വൻതോതിൽ കൂട്ടിച്ചേർക്കുന്നത് സ്വർണമാണ്.
ഇതാണ് സ്വർണവിലയെ മുന്നോട്ടുനയിക്കുന്നതും.
∙ പുറമേ, യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യതകൾ ഡോളറിനുമേൽ സമ്മർദമാകുന്നതും നേട്ടമാകുന്നത് സ്വർണത്തിനു തന്നെ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

