ആഗോളതലത്തിലുള്ള പ്രതിസന്ധികളും പശ്ചിമേഷ്യയിലെ അസ്ഥിരതയും നിലനിൽക്കെ, ഇന്ത്യയുടെ സാമ്പത്തിക വളർച്ച ശക്തമായി തുടരുമെന്ന് പ്രമുഖ ആഗോള ഏജൻസികളുടെ വിലയിരുത്തൽ. ശക്തമായ ആഭ്യന്തര ഡിമാൻഡും കഴിഞ്ഞ ജൂൺ പാദത്തിലെ മികച്ച പ്രകടനവുമാണ് രാജ്യത്തിന് തുണയാകുന്നത്.
എസ് ആൻഡ് പി, ഫിച്ച്, ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക്, ഒഇസിഡി, ലോക സാമ്പത്തിക ഫോറം, മൂഡീസ് തുടങ്ങിയ മുൻനിര ഏജൻസികളെല്ലാം ഇന്ത്യയുടെ 2026-27 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചാ അനുമാനം ഏകദേശം 7 ശതമാനമായി ഉയർത്തിയിട്ടുണ്ട്. മികച്ച വ്യാവസായിക ഉൽപാദന വളർച്ച, ഉപഭോഗത്തിലെ വർധന, മെച്ചപ്പെട്ട
ചരക്കുകയറ്റുമതി, ഉയർന്ന തോതിലുള്ള നിക്ഷേപങ്ങൾ എന്നിവയുടെ പിൻബലത്തിൽ ജൂൺ പാദത്തിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ 7.8 ശതമാനം വളർച്ചയാണ് കൈവരിച്ചത്. അതേസമയം, സമ്പദ്വ്യവസ്ഥയിൽ ചില ചെറിയ ആശങ്കകളും ഏജൻസികൾ പങ്കുവെക്കുന്നുണ്ട്.
പണപ്പെരുപ്പ സമ്മർദം നിലനിൽക്കുന്നതിനാൽ റിസർവ് ബാങ്ക് ഈ വർഷം കുറഞ്ഞത് കാൽ ശതമാനമെങ്കിലും പലിശ നിരക്ക് ഉയർത്തിയേക്കാമെന്നാണ് എസ് ആൻഡ് പി, ഫിച്ച് എന്നിവരുടെ വിലയിരുത്തൽ. പ്രധാന ആഗോള ഏജൻസികളുടെ വളർച്ചാ അനുമാനങ്ങൾ: * ഒഇസിഡി (ഓർഗനൈസേഷൻ ഓഫ് ഇക്കോണമിക് കോ–ഓപ്പറേഷൻ ആൻഡ് ഡവലപ്മെന്റ്): വളർച്ചാ അനുമാനം 0.8% ഉയർത്തി.
2026–27 ൽ പ്രതീക്ഷിക്കുന്ന വളർച്ച 7.1% ആണ്. ഒരു രാജ്യാന്തര ഏജൻസി പ്രവചിക്കുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്.
* ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് (എഡിബി): പുതുക്കിയ വളർച്ചാ അനുമാനം 7% ആണ്. ജൂലൈയിൽ ഇത് 6.6% ആയിരുന്നു.
വിദേശമൂലധനത്തിന്റെ ഒഴുക്ക് ഇന്ത്യയുടെ സാമ്പത്തിക അടിത്തറയ്ക്ക് കരുത്തുപകരുമെന്നും ഏജൻസി വ്യക്തമാക്കുന്നു. * എസ് ആൻഡ് പി: ഇന്ത്യയുടെ വളർച്ചാ അനുമാനം മുൻപ് പ്രവചിച്ച 6.6% ൽ നിന്ന് 7% ആയി ഉയർത്തി.
ഇന്ത്യയുടെ വളർച്ച വളരെ ശക്തവും ഊർജസ്വലവുമാണെന്നാണ് വിലയിരുത്തൽ. * ഫിച്ച് റേറ്റിങ്സ്: മുൻപ് 6.4% കണക്കാക്കിയിരുന്ന വളർച്ചാ അനുമാനം ഇപ്പോൾ 6.9% ആയി പരിഷ്കരിച്ചു.
* മൂഡീസ് റേറ്റിങ്സ്: ഇന്ത്യയുടെ വളർച്ചാ അനുമാനം 7% ആയി നിലനിർത്തിയിരിക്കുന്നു. * ലോക സാമ്പത്തിക ഫോറം: രാജ്യത്തിന്റെ വളർച്ചാ അനുമാനം 6.7% ആയി പ്രഖ്യാപിച്ചു.
കൂടാതെ, സർവേയിൽ പങ്കെടുത്ത 74% സാമ്പത്തിക ശാസ്ത്രജ്ഞരും ഇന്ത്യയുടെ ശക്തമായ ഭാവി വളർച്ചയെയാണ് അനുകൂലിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

