പാക്കിസ്ഥാൻ ആഭ്യർഥിച്ചതുപ്രകാരമെന്ന് ചൂണ്ടിക്കാട്ടി ഇറാനെതിരായ വെടിനിർത്തൽ കാലാവധി നീട്ടി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എത്രകാലത്തേക്കാണ് വെടിനിർത്തൽ നീട്ടിയതെന്ന് ട്രംപ് പറഞ്ഞില്ല.
ഇറാന് ‘‘ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്’’ എന്ന് പറഞ്ഞ ട്രംപ്, അവർക്ക് ചർച്ചയ്ക്ക് സജ്ജമാകാനും ഉചിതമായ ഡീൽ തയാറാകാനും സമയം ആവശ്യമുണ്ടെന്നും അതുവരേയ്ക്കും വെടിനിർത്തൽ നീട്ടുന്നതായും അഭിപ്രായപ്പെട്ടു.
പാക്കിസ്ഥാൻ സംയുക്ത സേനാ മേധാവി അസിം മുനീർ, പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് എന്നിവരാണ് വെടിനിർത്തൽ നീട്ടണമെന്ന് അഭ്യർഥിച്ചതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. അതേസമയം, ഹോർമുസിൽ ഇറാനിലേക്കും തിരിച്ചുമുള്ള കപ്പലുകളെ തടയുന്ന സമുദ്ര ഉപരോധം യുഎസ് സൈന്യം തുടരുമെന്നും ട്രംപ് വ്യക്തമാക്കി.
നന്ദിയെന്ന് പാക്കിസ്ഥാൻ; തട്ടിപ്പെന്ന് ഇറാൻ
വെടിനിർത്തൽ കാലാവധി നീട്ടിയതിന് തന്റെയും അസിം മുനീറിന്റെയും പേരിൽ ട്രംപിന് നന്ദി പറയുന്നതായി ഷെബഹാസ് ഷെരീഫ് എക്സിൽ പറഞ്ഞു.
അതേസമയം, വെടിനിർത്തൽ നീട്ടിയെന്ന ട്രംപിന്റെ വാദം തട്ടിപ്പാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫിന്റെ സീനിയർ ഉപദേഷ്ടാവ് മഹ്ദി മൊഹമ്മദി എക്സിൽ പറഞ്ഞു.
On my personal behalf and on behalf of Field Marshal Syed Asim Munir, I sincerely thank President Trump for graciously accepting our request to extend the ceasefire to allow ongoing diplomatic efforts to take their course. With the trust and confidence reposed in, Pakistan…
‘‘തോറ്റുകൊണ്ടിരിക്കുന്ന യുഎസിന് എങ്ങനെയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കാനാവുക? ട്രംപിന്റെ വെടിനിർത്തൽ നീട്ടൽ പൊള്ളയാണ്.
കടൽ ഉപരോധവും യുദ്ധവും തമ്മിൽ വ്യത്യാസമില്ല. സൈനികമായി ചുട്ടമറുപടി ഇറാൻ നൽകും’’ – മൊഹമ്മദി പറഞ്ഞു.
വെടിനിർത്തൽ എന്ന പേരിൽ ഇറാനുമേൽ ‘സർപ്രൈസ്’ ആക്രമണത്തിനാണ് അമേരിക്ക ഒരുങ്ങുന്നത്. തിരിച്ചടിക്കാൻ ഇറാൻ തയാറാണെന്നും മൊഹമ്മദി വ്യക്തമാക്കി.
تمدید آتش بس از جانب ترامپ هیچ معنایی ندارد.
طرف بازنده نمی تواند شرایط تعیین کند. تداوم محاصره تفاوتی با بمباران ندارد و باید به آن پاسخ نظامی داد.
ضمن اینکه تمدید آتش بس از جانب ترامپ قطعا به معنای خرید زمان به منظور ضربه غافلگیرانه است. زمان ابتکار عمل ایران است.
കുതിച്ചുകയറിയ എണ്ണവില താഴേക്ക്; തകർന്നടിഞ്ഞ സ്വർണവും ഓഹരിയും മേലോട്ട്
വെടിനിർത്തൽ കാലാവധി ഇന്ന് തീരാനിരിക്കേ, പാക്കിസ്ഥാനിൽ നടക്കേണ്ട
രണ്ടാംഘട്ട ഇറാൻ-യുഎസ് സമാധാന ചർച്ച പൊളിഞ്ഞിരുന്നു.
ഇറാനിൽ നിന്നാരും പാക്കിസ്ഥാനിൽ എത്തിയില്ല. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.
വാൻസിന്റെ പാക്കിസ്ഥാൻ യാത്രയും ഇതോടെ മാറ്റി.
ഓഹരി വിപണി:
ഇന്നേക്കകം ഡീൽ ആയില്ലെങ്കിൽ വെടിനിർത്തൽ കാലാവധി നീട്ടില്ലെന്നും ഇറാനെ ബോംബ് മഴ പെയ്യിച്ച് തകർക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതോടെ ഇന്നലെ യുഎസ് ഓഹരി വിപണി നഷ്ടത്തിലേക്ക് വീണിരുന്നു.
എസ് ആൻഡ് പി500 സൂചിക 0.63%, നാസ്ഡാക് 0.59%, ഡൗ ജോൺസ് 0.59% എന്നിങ്ങനെ ഇടിഞ്ഞു.
യൂറോപ്പിൽ എഫ്ടിഎസ്ഇ 1.05%, ഡാക്സ് 0.60% എന്നിങ്ങനെയും താഴ്ന്നു. എന്നാൽ, വെടിനിർത്തൽ നീട്ടിയതിന് പിന്നാലെ യുഎസ് ഫ്യൂച്ചേഴ്സ് നേട്ടത്തിലായി.
എസ് ആൻഡ് പി500, നാസ്ഡാക്, ഡൗ എന്നിവ 0.4% വീതം ഉയർന്നു.
ക്രൂഡ് ഓയിൽ വില:
വെടിനിർത്തൽ നീട്ടില്ലെന്നും ഇറാനെ വീണ്ടും ആക്രമിക്കുമെന്നുമായിരുന്നു ഇന്നലെ വരെ ട്രംപിന്റെ നിലപാട്. ചർച്ചനീക്കങ്ങളും പാളിയതോടെ ബ്രെന്റ് ക്രൂഡ് വില ബാരലിന് 5 ശതമാനത്തിലധികം മുന്നേറി വീണ്ടും 100 ഡോളർ കടന്നിരുന്നു.
പിന്നീട് നേട്ടം 3 ശതമാനത്തിലേക്ക് കുറച്ച് 98 ഡോളറായി. ബാരലിന് 91 ഡോളർ കടന്ന യുഎസ് (ഡബ്ല്യുടിഐ) ക്രൂഡ് വില 90 ഡോളറിലേക്കും താഴ്ന്നു.
സ്വർണവില
: എണ്ണവില വീണ്ടും 100 ഡോളർ ഭേദിച്ചതിന് പിന്നാലെ രാജ്യാന്തര സ്വർണവില കുത്തനെ ഇടിഞ്ഞിരുന്നു.
ഔൺസിന് 4800 ഡോളറിന് മുകളിൽ നിന്ന് 4669 ഡോളറിലേക്കായിരുന്നു വീഴ്ച. ഇതോടെ, ഇന്ന് രാവിലെ കേരളത്തിലും വില വൻതോതിൽ ഇടിയുമെന്ന് കരുതിയിരുന്നു.
എന്നാൽ, വെടിനിർത്തൽ കാലാവധി നീട്ടുകയും എണ്ണവിലയുടെ കുതിപ്പിന്റെ ആക്കംകുറയുകയും ചെയ്തതോടെ സ്വർണവിലയും നഷ്ടം കുറച്ചു. ഇപ്പോഴുള്ളത് 4716 ഡോളറിൽ.
∙ യുഎസ് ഡോളർ ഇൻഡക്സ്
: യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്ക് എതിരായ യുഎസ് ഡോളർ ഇൻഡക്സ്, ഒരുവേള 98.50 കടന്നിരുന്നു.
പിന്നീട് 98.41ലേക്ക് നേട്ടം നിജപ്പെടുത്തി. ഇതും സ്വർണവിലയുടെ നഷ്ടം കുറയാൻ വഴിയൊരുക്കി.
ഇറാനിൽ സൈനിക അട്ടിമറി? ഖമനയി ‘പുറത്ത്’
ഇറാനിൽ ഭരണം സൈന്യമായ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോറിന്റെ (ഐആർജിസി) നിയന്ത്രണത്തിലായെന്ന് സൂചന.
പരമോന്നത നേതാവായി ചുമതലയേറ്റ മുജ്തബ ഖമനയിയെ ഭരണകാര്യങ്ങളിൽ നിന്ന് ഐആർജിസി അകറ്റിയതായും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനെ ‘പാവ’ പ്രസിഡന്റായി മാത്രം നിലനിർത്തിയതായുമാണ് ചില വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പാക്കിസ്ഥാനിൽ ചർച്ചയ്ക്ക് പോകണമെന്ന് മുജ്തബ ഖമനയി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇറാനിൽ നിന്നാരും ചർച്ചയ്ക്ക് എത്തിയില്ല.
ഭീഷണിയുടെ നിഴലിൽ നിർത്തിയുള്ള ചർച്ചയ്ക്കില്ലെന്നാണ് ഇറാൻ വ്യക്തമാക്കിയത്. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനെ ചൊല്ലിയും ഇറാൻ ഭരണകൂടവും ഐആർജിസിയും തമ്മിൽ ഭിന്നതയുണ്ടെന്നാണ് സൂചന.
ഹോർമുസിനെ വീണ്ടും ഐർജിസി കടുത്ത നിയന്ത്രണത്തിലാക്കിയിട്ടുണ്ട്.
പുതിയ ഇന്റലിജൻസ് മന്ത്രിയെ നിയമിക്കാനുള്ള പ്രസിഡന്റ് പെസെഷ്കിയാന്റെ നീക്കവും ഐആർജിസി തടഞ്ഞു. മന്ത്രിസ്ഥാനത്തേക്ക് പെസെഷ്കിയാൻ പരിഗണിച്ചിരുന്ന ഹുസൈൻ ദേഖാൻ ഉൾപ്പെടെയുള്ളവരുടെ പേരുകൾ ഐആർജിസി ചീഫ് കമാൻഡർ അഹമ്മദ് വഹീദി തള്ളി.
Updating…
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]










