കേന്ദ്രസർക്കാരിന്റെ പുത്തൻ ബിൽ രാജ്യത്തെ പാവപ്പെട്ടവർക്കെതിരായ ആക്രമണമാണെന്ന കടുത്ത വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ശക്തമായ പ്രതിഷേധത്തിന് പാർട്ടി സജ്ജമായി കഴിഞ്ഞു.
20 വർഷങ്ങൾക്ക് മുൻപ് താൻ പാവപ്പെട്ടവരുടെ തൊഴിൽ അവകാശത്തിനായി പോരാടിയിരുന്നു. കേന്ദ്രത്തിന്റെ പുതിയ അന്യായ നിയമത്തിനെതിരെ ആ പോരാട്ടം തുടരുമെന്നും സോണിയ പറഞ്ഞു.
മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരം കേന്ദ്രം അവതരിപ്പിച്ച പുതിയ വിബി ജി റാം ജി നിയമത്തെ വിമർശിക്കുകയായിരുന്നു സോണിയ ഗാന്ധി.
പുതിയ നിയമത്തിന്റെ പേരിൽ നിന്ന് ‘മഹാത്മാ ഗാന്ധി’ ഒഴിവാക്കിയതിനെയും സോണിയ വിമർശിച്ചു. യുപിഎ സർക്കാരാണ് മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി കൊണ്ടുവന്നത്.
അതൊരു പാർട്ടി പദ്ധതി ആയിരുന്നില്ല. രാജ്യത്തിനും ജനങ്ങൾക്കും വേണ്ടിയുള്ളതായിരുന്നു.
ദുർബലമായ പുതിയ നിയമത്തിലൂടെ മോദി സർക്കാർ കോടിക്കണക്കിന് പാവപ്പെട്ട
കർഷകർ, തൊഴിലാളികൾ, സ്വന്തമായി ഭൂമിയില്ലാത്ത നിർധന ഗ്രാമീണർ എന്നിവരെ ആക്രമിക്കുകയാണ് ചെയ്തത്. ഡോ.
മൻമോഹൻ സിങ് നടപ്പാക്കിയ തൊഴിലുറപ്പ് പദ്ധതി ഒരു വിപ്ലവകരമായ നീക്കമായിരുന്നു.
ലക്ഷക്കണക്കിന് ഗ്രാമീണ കുടുംബങ്ങളുടെ ജീവനോപാധിയായി അതുമാറി. ഗ്രാമീണരുടെ കുടിയേറ്റത്തിനും മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി തടയിട്ടിരുന്നു.
അവർക്ക് തൊഴിലവകാശം നൽകുകയാണ് പദ്ധതി ചെയ്തത്. നിലവിലെ സർക്കാർ അത് ഹനിക്കുകയാണെന്നും വിഡിയോ സന്ദേശത്തിൽ സോണിയ ഗാന്ധി പറഞ്ഞു.
അതേസമയം, പുതിയ തൊഴിലുറപ്പ് നിയമത്തിൽ ഫണ്ടിങ് അനുപാതം 90 ശതമാനം കേന്ദ്രത്തിനും 10% സംസ്ഥാനത്തിനും എന്നത് (90:10) എന്നതുമാറ്റി 60:40 ആക്കിയ കേന്ദ്ര തീരുമാനം കേരളത്തിനുൾപ്പെടെ കനത്ത തിരിച്ചടിയാകും.
പുതിയ ബിൽപ്രകാരം ഇനി തൊഴിലുറപ്പ് പദ്ധതിച്ചെലവിൽ 40% തുക സംസ്ഥാനങ്ങൾ വഹിക്കണം. കേന്ദ്രത്തിന്റെ ബാധ്യത 90ൽ നിന്ന് 60 ശതമാനമായി കുറയും.
ഇത് ഏറ്റവുമധികം തിരിച്ചടിയാകുക ബിഹാറിനായിരിക്കും.
നിലവിൽതന്നെ പദ്ധതിയുടെ ഫണ്ടിങ്ങും സംസ്ഥാന ജിഡിപിയും (ജിഎസ്ഡിപി) അനുപാതത്തിൽ ഏറ്റവുമധികം ബാധ്യത ബിഹാറിനാണ് (ജിഎസ്ഡിപിയുടെ 0.23%). പുതിയ ബിൽ വരുമ്പോൾ ബിഹാറിന്റെ സാമ്പത്തിക ബാധ്യത ഉയരും.
ചത്തീസ്ഗഡ് (0.2%), ജാർഖണ്ഡ് (0.2%), ആന്ധ്രാപ്രദേശ് (0.17%), ഒഡീഷ (0.17%), രാജസ്ഥാൻ (0.17%), മധ്യപ്രദേശ് (0.14%), ഉത്തർപ്രദേശ് (0.13%), തമിഴ്നാട് (0.11%) എന്നിവയ്ക്കും തിരിച്ചടിയാകും.
കേരളത്തിന്റെ ബാധ്യത നിലവിൽ ജിഎസ്ഡിപിയുടെ 0.10 ശതമാനമാണ്. ഏകദേശം 1,400 കോടിയാണ് നിലവിൽ പദ്ധതിക്കായി കേരളം ചെലവിടുന്നത്.
ഇത് ഇനി കുത്തനെ കൂടും. നിലവിൽതന്നെ, സാമ്പത്തികഞെരുക്കം നേരിടുന്ന കേരളത്തിന് ഇതു വൻ തിരിച്ചടിയാകും.
കേരളത്തിന്റെ കടമെടുപ്പ് പരിധി അടുത്തിടെ കേന്ദ്രം കുത്തനെ വെട്ടിക്കുറച്ചിരുന്നു.
5,000 കോടിയിൽപ്പരം രൂപയാണ് വെട്ടിക്കുറച്ചതെന്നത് കേരളത്തിന് ആഘാതമാണ്. ശമ്പളം, പെൻഷൻ, ക്ഷേമ പെൻഷൻ വിതരണം എന്നിവയെ കേന്ദ്രനീക്കം ബാധിച്ചേക്കും.
ഇതിനിടെ, തൊഴിലുറപ്പ് പദ്ധതിക്കും കനത്ത സാമ്പത്തിക ബാധ്യത വരുന്നത് കേരളത്തെ വെട്ടിലാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് പദ്ധതി വഴി പാവപ്പെട്ടവർക്ക് ലഭിച്ചിരുന്ന തൊഴിലിനും കേന്ദ്രനീക്കം തിരിച്ചടിയായേക്കുമെന്നാണ് വിമർശനങ്ങൾ.
പുതിയ ബിൽ പ്രകാരം കാര്യമായ തിരിച്ചടി ഏൽക്കാത്ത സംസ്ഥാനങ്ങൾ ഗുജറാത്തും ഹരിയാനയും മഹാരാഷ്ട്രയുമാണ്.
നിലവിൽ പദ്ധതിയിൽ ജിഎസ്ഡിപിയുടെ 0.3% വരെ മാത്രം ബാധ്യതയാണ് ഈ സംസ്ഥാനങ്ങൾക്കുള്ളത്. ഹരിയാന ചെലവിടുന്നത് വെറും 192 കോടി രൂപ.
ഗുജറാത്ത് 672 കോടി മാത്രം. മഹാരാഷ്ട്ര 1,334 കോടി.
കേരളത്തിനേക്കാളും കുറവ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

